Join Whatsapp Group. Join now!

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് (എസ്) മുന്‍ ജില്ലാ സെക്രട്ടറി മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് (എസ്) മുന്‍ ജില്ലാ സെക്രട്ടറി മരിച്ചു. സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായ നെല്ലിക്കുന്നിലെKerala, News, Obituary, Congress (S) leader died after illness
നെല്ലിക്കുന്ന്: (my.kasargodvartha.com 31.08.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് (എസ്) മുന്‍ ജില്ലാ സെക്രട്ടറി മരിച്ചു. സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായ നെല്ലിക്കുന്നിലെ ആര്‍ സമ്പത്ത് (49) ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. നെല്ലിക്കുന്ന് കടപ്പുറത്തെ കേബിള്‍ ഓപ്പറേറ്ററും, മത്സ്യ മൊത്തക്കച്ചവടക്കാരനുമാണ്.

നെല്ലിക്കുന്നിലെ കാസ് ക്ലബ്ബിന്റെ ദീര്‍ഘകാല പ്രസിഡണ്ടായിരുന്നു. ഭാര്യ: കൊടക്കാട് സ്വദേശിനി സ്മിത. മക്കള്‍: ഋതിക (പയ്യന്നൂര്‍ കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിനി), രേവ. നിര്യാണത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി, കോണ്‍ഗ്രസ്സ് നേതാവ് ജി. നാരായണന്‍, ഷാഫി എ. നെല്ലിക്കുന്ന്, കിസ്വ ലൈബ്രറി പ്രസിഡണ്ട്് ഹമീദ് ബദിരിയ്യ, മുസ്ലി ലീഗ് കടപ്പുറം ശാഖാ സെക്രട്ടറി മുസമ്മില്‍ ടി.എച്ച് എന്നിവര്‍ അനുശോചിച്ചു. മൃതദേഹം കടപ്പുറം അഴിമുഖത്തിന് സമീപമുള്ള ശ്മശാനത്തില്‍ സംസ്‌കരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Congress (S) leader died after illness
  < !- START disable copy paste -->

Post a Comment