മഞ്ചേശ്വരം: (my.kasargodvartha.com 29.08.2018) സപ്ത ഭാഷാ സംഗമഭൂമിയുടെ ഈറ്റില്ലമെന്നറിയപ്പെടുന്ന പുതുതായി നിലവില്‍ വന്ന മഞ്ചേശ്വരം താലൂക്കിന്റെ പേര് തുളുനാട് താലൂക്ക് എന്നാക്കി മാറ്റാന്‍ ചിലര്‍ കുല്‍സിത ശ്രമം നടത്തുന്നത് പ്രതിഷേര്‍ധാര്‍ഹമാണെന്നും പേര് മാറ്റരുതെന്നും കെ പി സി സി മൈനോറിറ്റി കോണ്‍ഗ്രസ് മംഗല്‍പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ കോര്‍ഡിനേറ്റര്‍ ഒ എം റഷീദ് യോഗം ഉദ്ഘാടനം ചെയ്തു. പി എം ഖാദര്‍, മൊയ്നു പൂന, ഇബ്രാഹിം കോട്ട, ഹനീഫ മൗലവി, ഇബ്രാഹിം കുന്നില്‍, ബഷീര്‍ ഇച്ചിലങ്കോട് തുടങ്ങിയവര്‍ സംസാരിച്ചു.
ഭാഷയുടെ പേരില്‍ സപ്ത ഭാഷാ സംഗമഭൂമിയായ മലയാളക്കരയുടെ വടക്കേ മണ്ണിനെ വിഘടിപ്പിച്ചു മലയാള മണ്ണില്‍ നിന്നും മലയാളത്തെ നിഷ്‌കാസനം ചെയ്യാനുള്ള ഹിഡന്‍ അജണ്ടയാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും യോഗം കുറ്റപ്പെടുത്തി. ജാതി, മത, ഭാഷയുടെ അടിസ്ഥാനത്തില്‍ താലൂക്കും, പഞ്ചായത്തും രൂപീകരിക്കുന്നത് ബഹുസ്വരതയില്‍ ജീവിക്കുന്ന മതേതര സമൂഹത്തിനു ഭൂഷണമല്ല. പേര് മാറ്റ നടപടിയുമായി മുന്നോട്ടു പോയാല്‍ സമാന മനസ്‌കരുമായി ചേര്‍ന്ന് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
Keywords: Kerala, News, Congress against Name changing of Manjeshwaram Taluk
< !- START disable copy paste -->