Join Whatsapp Group. Join now!

ബി മുഹമ്മദ് അര്‍ളടുക്ക നിര്യാതനായി

അര്‍ളടുക്ക ജിസ്തിയ്യ ജുമാ മസ്ജിദ് ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമായിരുന്ന അര്‍ളടുക്കയിലെ ബി മുഹമ്മദ് (74) നിര്യാതനായി. ഒരു വര്‍ഷത്തോളമായി Kerala, News, Obituary, B Mohammed Arladukka passes away
അര്‍ളടുക്ക: (my.kasargodvartha.com 16.08.2018) അര്‍ളടുക്ക ജിസ്തിയ്യ ജുമാ മസ്ജിദ് ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമായിരുന്ന അര്‍ളടുക്കയിലെ ബി മുഹമ്മദ് (74) നിര്യാതനായി. ഒരു വര്‍ഷത്തോളമായി സുഖമില്ലാതെ കിടപ്പിലായിരുന്നു. തിങ്കളാഴ്ച രാവിലെ അര്‍ളടുക്കയിലെ സ്വവസതിയിലായിരുന്നു അന്ത്യം. കേരള മുസിലം ജമാഅത്ത് അര്‍ളടുക്ക യൂണിറ്റ് സജീവ പ്രവര്‍ത്തകനായിരുന്നു.

എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയും നിലവില്‍ ഐ സി എഫ് യു എ ഇ നാഷണല്‍ നോളജ് പ്രസിഡന്റുമായ ഹമീദ് പരപ്പയുടെ ഭാര്യാപിതാവാണ്. കേരള മുസ്ലിം ജമാഅത്ത് കുമ്പള സോണ്‍ സെക്രട്ടറി മുഹമ്മദ് പേരാലിന്റെ പിതാവിന്റെ സഹോദരനും എസ് വൈ എസ് മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ബി അലി മൊഗ്രാലിന്റെ മാതൃസഹോദരനുമാണ് മരണപ്പെട്ട ബി മുഹമ്മദ് അര്‍ളടുക്ക.

പരേതരായ കുമ്പള പേരാല്‍ അന്തിഞ്ഞിയുടെയും ആസ്യുമ്മയുടെയും മകനാണ്. ഭാര്യ: ആസ്വിയ. ഫാത്വിമത്ത് സുഹ്‌റ ഏക മകളാണ്. സഹോദരങ്ങള്‍: മറിയമ്മ, ഖദീജ, പരേതരായ പേരാല്‍ അബ്ദുല്‍ ഖാദര്‍ ഹാജി, ബീഫാത്തിമ, ആസിയ. ഖബറടക്കം ഉച്ചയോടെ അര്‍ളടുക്ക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

കേരള മുസ്ലിം ജമാഅത്ത് സജീവ പ്രവര്‍ത്തകനായിരുന്ന ബി മുഹമ്മിന്റെ നിര്യാണത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ്  ആറ്റക്കോയ തങ്ങള്‍, കേരള മുസിലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, B Mohammed Arladukka passes away
  < !- START disable copy paste -->

Post a Comment