കുമ്പള: (my.kasargodvartha.com 01.07.2018) കുമ്പള ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ് പൊളിച്ചുമാറ്റിയ സ്ഥലത്ത് യാത്രക്കാര്‍ക്ക് ബസ് കാത്തു നില്‍ക്കാന്‍ താല്‍കാലിക വെയിറ്റിംഗ് ഷെല്‍ട്ടറിന്റെ നിര്‍മ്മാണം രണ്ട് ദിവസത്തിനകം ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍. പൂണ്ടരീകാക്ഷ കുമ്പളയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതോടൊപ്പം ആധുനീക രീതിയിലുള്ള ശൗചാലയത്തിന്റെ നിര്‍മ്മാണവും അടുത്ത് തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തില്‍ ശൗചാലയം ഇല്ലെന്ന കാരണത്താല്‍ പഞ്ചായത്തിന് ഇനി അധികകാലം പഴി കേള്‍ക്കേണ്ടിവരില്ല. അപകടാവസ്ഥയിലായ ബസ് സ്റ്റാന്‍ഡ് ഷോപ്പിംങ്ങ് കോംപ്ലക്‌സ് പൊളിച്ചു മാറ്റിയതോടു കൂടിയാണ് അതിനകത്തുണ്ടായിരുന്ന ടോയ്‌ലറ്റും ഇല്ലാതായത്. കഴിഞ്ഞ ആറുമാസത്തിലേറെയായി നഗരത്തില്‍ എത്തുന്ന ആളുകള്‍ക്ക് ബസ് കാത്തിരിപ്പു കേന്ദ്രവും ടോയ്‌ലറ്റ് സംവിധാനം ഇല്ലാത്തതിന്റെ പേരില്‍ ഏറെ ബുദ്ധിമുട്ടാണ് നേരിടേണ്ടി വന്നത്. അടിയന്തിര പ്രാധാന്യത്തോടെ വിഷയം ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലിക ഷെഡ് നിര്‍മ്മിക്കാനും സാനിറ്ററി കോംപ്ലക്‌സിന്റെ പണി വേഗത്തിലാക്കാനും തീരുമാനമായതെന്നും പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
നഗരത്തോട് ചേര്‍ന്ന് ആധുനീക രീതിയിലുള്ള ശൗചാലയവും സാനിറ്ററി കോംപ്ലക്‌സും ഉടന്‍ യതാര്‍ഥ്യമാകും. 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 23 ലക്ഷം രൂപ ചിലവില്‍ സാനിറ്ററി കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് വര്‍ക്ക് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. പദ്ധതി മൂന്നു മാസത്തിനകം പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.എന്‍. മുഹമ്മദ് അലി, എ.കെ.ആരിഫ് തുടങ്ങിയവരും സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Temporary waiting shed for Kumbala very soon: Panchayat President
< !- START disable copy paste -->