Join Whatsapp Group. Join now!

നായന്മാര്‍മൂലയിലെ പി.എം അബ്ദുല്‍ ഹമീദ് നിര്യാതനായി

രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകനും തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഫീസ് സെക്രട്ടറിയുമായ നായന്മാര്‍മൂല മിനിസ്റ്റേഡിയത്തിന് സമീപത്തെ പി.എം അബ്ദുല്‍ ഹമീദ്Kerala, News, Obituary, Naimarmoola P M Abdul Hameed passes away
നായന്മാര്‍മൂല: (my.kasargodvartha.com 18.07.2018) രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകനും തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഫീസ് സെക്രട്ടറിയുമായ നായന്മാര്‍മൂല മിനിസ്റ്റേഡിയത്തിന് സമീപത്തെ പി.എം അബ്ദുല്‍ ഹമീദ് (61) നിര്യാതനായി. അസുഖംമൂലം ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

പുലിക്കുന്ന് മുഹമ്മദിന്റെയും പറങ്കിയാതുരുത്തി സൈനബിയുടേയും മകനാണ്. ടി.ഐ.എച്ച്.എസ്.എസ് മുന്‍ പി.ടി.എ പ്രസിഡണ്ടും നായന്മാര്‍മൂല ജമാഅത്ത് കമ്മിറ്റി മുന്‍ അംഗവുമായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ അബ്ദുല്‍ ഹമീദ് ചെങ്കള പഞ്ചായത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ സൗദിയിലായിരുന്നു.

ഭാര്യ: എസ്.എ ബീഫാത്തിമ (മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം). മക്കള്‍: ബസീമ, ബര്‍ഷീദ് (ബംഗളൂരു), ബാസില, ബുസ്താന്‍ (ദുബൈ), ബുര്‍ഹാന്‍, ബാഖിറ, ബാദുഷ. മരുമക്കള്‍: സിദ്ദീഖ് ചാലക്കുന്ന്, ഷാസിയ നെല്ലിക്കുന്ന്. സഹോദരങ്ങള്‍: റിട്ട. ഹെഡ്മാസ്റ്റര്‍ പരേതനായ പി.എം മുഹ് യുദ്ദീന്‍ മാസ്റ്റര്‍, പി.എം അബ്ദുര്‍ റഹ് മാന്‍ (ഐഡിയല്‍ പ്രസ്), ഖദീജ കൊറക്കോട്, ലൈല എസ്.പി നഗര്‍, ഫാത്തിമാബി ഉദുമ പടിഞ്ഞാര്‍.

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷാഫി സഹോദരീ ഭര്‍ത്താവാണ്. ഖബറടക്കം ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ നായന്മാര്‍മൂല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. നിര്യാണത്തില്‍ മുന്‍മന്ത്രി സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, പി. രാഘവന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Naimarmoola P M Abdul Hameed passes away
  < !- START disable copy paste -->

Post a Comment