Join Whatsapp Group. Join now!

ദേശീയപാതയുടെ ശോചനീയാവസ്ഥ ജനങ്ങളുടെ ജീവന് ഭീഷണി; അധികൃതര്‍ കണ്ണുതുറക്കണമെന്ന് യൂത്ത് ലീഗ്

കാലവര്‍ഷം കനത്തതോടെ തലപ്പാടി മുതല്‍ കാസര്‍കോട് വരെയുള്ള ദേശീയപാത 66 കുണ്ടും കുഴിയും നിറഞ്ഞ് പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. ദിനംപ്രതി അംബുലന്‍സടക്കം Kerala, News, Muslim League about National highway Road
മഞ്ചേശ്വരം: (my.kasargodvartha.com 25.07.2018) കാലവര്‍ഷം കനത്തതോടെ തലപ്പാടി മുതല്‍ കാസര്‍കോട് വരെയുള്ള ദേശീയപാത 66 കുണ്ടും കുഴിയും നിറഞ്ഞ് പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. ദിനംപ്രതി അംബുലന്‍സടക്കം നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയില്‍ മണിക്കൂറോളം ഗതാഗത തടസമുണ്ടാകുന്നു. ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയായി മാറിയ റോഡ് നന്നാക്കി ഗതാഗത യോഗ്യമാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും എത്രയും പെട്ടെന്ന് റോഡ് നന്നാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് യു.കെ. സൈഫുല്ല തങ്ങള്‍ ജനറല്‍ സെക്രട്ടറി ഗോല്‍ഡന്‍ അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.

പലരുടെയും ജീവനുകള്‍ റോഡില്‍ പൊലിഞ്ഞിട്ടും അധികൃതര്‍ ഇപ്പോഴും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. ഇനിയും വേണ്ട നടപടി കൈകൊണ്ടില്ലെങ്കില്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.


Keywords: Kerala, News, Muslim League about National highway Road
  < !- START disable copy paste -->

Post a Comment