കാസര്‍കോട്: (my.kasargodvartha.com 06.07.2018) 'ഖുര്‍ആന്‍ വിശുദ്ധിക്കും വിജയത്തിനും' എന്ന പ്രമേയത്തില്‍ വടകരമുക്ക് അര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യയിലെ ഹാഫിളീങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാതല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ റിയാലിറ്റി ഷോ ഡിസംബര്‍ ആദ്യവാരത്തില്‍ കാഞ്ഞങ്ങാട് വടകരുക്ക് വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മത്സരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് ഹാഫിളീങ്ങള്‍ പങ്കെടുക്കും. മത്സരത്തിലെ വിജയികള്‍ക്കായി അഞ്ച് ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് സംഘാടകര്‍ തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ ഇത്ര വലിയ ക്യാഷ് പ്രൈസ് സമ്മാനത്തുകയായി നല്‍കുന്ന അത്യപൂര്‍വ്വ മത്സരമാണ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍. ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തിന്റെ മാതൃകയിലുള്ള സെറ്റിംഗ്‌സുകളാണ് ഹാഫിളുല്‍ ഖുര്‍ആന്‍ മത്സരത്തിന്റെ പ്രത്യേകത.
ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയായി നടക്കുന്ന പരിപാടിയില്‍ ഇന്ത്യയിലെ മത-സാമൂഹിക-സാംസ്‌ക്കാരിക-രാഷ്ട്രീയ മേഖലകളിലുള്ള പ്രമുഖര്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് അര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങാനുദ്ദേശിക്കുന്ന അര്‍ശ് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിന്റെ ശിലാസ്ഥാപന കര്‍മ്മം പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. മത്സരത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം, സൗഹാര്‍ദ സംഗമം, പണ്ഡിത സദസ്, മതപ്രഭാഷണം, തര്‍ത്തീല്‍ സെഷന്‍ തുടങ്ങിയ ബഹുമുഖ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള എട്ട് വയസ്സ് മുതല്‍ 38 വയസ്സ് വരെയുള്ള ഹാഫിളീങ്ങള്‍ക്ക് www.arshcharitabletrust.org എന്ന വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567750072 (ശിഹാബ് ബാഖവി കാങ്കോല്‍), 9961906091 (ജാബിര്‍ ഹുദവി ചാനടുക്കം) നമ്പറുകളില്‍ ബന്ധപ്പെടാം.
വാര്‍ത്താ സമ്മേളനത്തില്‍ ശിഹാബ് ബാഖവി കാങ്കോല്‍, ജാഫര്‍ കെ.കെ, സുബൈര്‍ കെ.കെ, സി.കെ റഹ് മത്തുല്ല, ആരിഫ് പാട്ടില്ലത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Hifz ul Quran competition in Vadakaramukku on December
< !- START disable copy paste -->