Join Whatsapp Group. Join now!

പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

എസ്.ഡി.പി.ഐ മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കുള്ള പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സക്കരിയ ഉളിയത്തടുക്കKerala, News, SDPI Eid Kit distributed
എസ്.ഡി.പി.ഐ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

ഉളിയത്തടുക്ക: (my.kasargodvartha.com 14.06.2018) എസ്.ഡി.പി.ഐ മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കുള്ള പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സക്കരിയ ഉളിയത്തടുക്ക എസ്.ഡി.പി.ഐ മധൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സകരിയ മുട്ടത്തൊടിക്ക് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബിലാല്‍ ചൂരി, ജോയിന്റ് സെക്രട്ടറി സഹദ് ഉളിയത്തടുക്ക, ബഷീര്‍ ബി.ടി റോഡ്, റിയാസ് എസ്.പി നഗര്‍, മുഹമ്മദ് സിലോണ്‍, ഷിയാബ് മഞ്ചത്തടുക്ക, ഇസ്ഹാഖ് മധൂര്‍, മഹ് മൂദ് മഞ്ചത്തടുക്ക എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

ഡിവൈഎഫ്‌ഐ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

ചെങ്കള: ഡിവൈഎഫ്‌ഐ കുഞ്ഞിക്കാനം യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ കുടുബങ്ങള്‍ക്കുള്ള പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. അബു കോയയുടെ അധ്യക്ഷതയില്‍ സി.പി.എം ഏരിയ സെക്രട്ടറി മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു.

പരിപടിയില്‍ ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി ശിവപ്രസാദ്, മേഖല സെക്രട്ടറി മനീഷ് പാടി, രുശാ കുഞ്ഞിക്കാനം, ബ്രാഞ്ച് സെക്രട്ടറി റഫീഖ്, മൊയ്തു.കെ.എ, റഹീം മാര, ഷഫീഖ് പി.കെ, അബ്ദുല്ല, ഹാഷി, ഷാഫി കെ.എ, ഖലീല്‍, സെജി പൈക്ക എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി റഊഫ് നെക്കര സ്വഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SDPI Eid Kit distributed
  < !- START disable copy paste -->

Post a Comment