കാസര്‍കോട്: (my.kasargodvartha.com 24.06.2018) അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പനുവദിക്കുന്നത് സംബന്ധിച്ച് കാസര്‍കോട് എം.പി.യുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലും മറ്റും ക്രിയാത്മക ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ചെയിന്‍ വലിച്ച് കാസര്‍കോട്ട് വണ്ടി നിര്‍ത്തിയ എം.എല്‍.എ.യുടെയും മുസ്ലിം ലീഗുകാരുടെയും നടപടി നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും ഇത്തരം നാടകങ്ങള്‍ ജനം തിരിച്ചറിയണമെന്നും നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രായോഗികമായ പല സമരമാര്‍ഗങ്ങളും നിലവിലിരിക്കെ നിയമ നിര്‍മ്മാണ സഭയിലെ അംഗമായ ഒരു എം.എല്‍.എ. ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് എന്‍.എ.നെല്ലിക്കുന്ന് ചെയ്തത്. ഇത് കാസര്‍കോട്ടെ ജനതക്ക് അപമാനമാണ്. മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട എം.എല്‍.എ. തന്നെ നിയമത്തിന് പുല്ലുവില കല്‍പിക്കുന്നത് സാധാരണക്കാര്‍ക്കും ഇത് തുടരാന്‍ പ്രചോദനമാകും. ജില്ലയെ പരിഹാസ്യമാക്കുന്ന നടപടികളില്‍ നിന്ന് എം.എല്‍.എ.യും മുസ്ലിം ലീഗും മാറി നില്‍ക്കണമെന്നും എന്‍.വൈ.എല്‍. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡണ്ട് അഡ്വ. ഷെയ്ഖ് ഹനീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ടുമാരായ റാഷിദ് ബേക്കല്‍, ഇ എല്‍ നാസര്‍ കുളിയങ്കാല്‍, വി എന്‍ പി ഫൈസല്‍, സെക്രട്ടറിമാരായ സിദ്ദീഖ് ചെങ്കള, അന്‍വര്‍ മങ്ങാടന്‍, അബൂബക്കര്‍ പൂച്ചക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ് സ്വാഗതവും ട്രഷറര്‍ ഹനീഫ് പി.എച്ച്. ഹദ്ദാദ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Train, Chain, MLA, NYL, IUML, NYL against Muslim league's protest.