Join Whatsapp Group. Join now!

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മൂലടുക്കം അബ്ദുല്ല കുഴഞ്ഞുവീണു മരിച്ചു

ബേവിഞ്ചയിലെ പൗര പ്രമുഖനും മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനും പഴയ കാല പ്രവാസിയുമായ മൂലടുക്കം അബ്ദുല്ല (75) കുഴഞ്ഞ് വീണ് മരണപ്പെട്ടു. പരേതരായ മൂലടുക്കം Kasaragod, Kerala, news, Death, Obituary, Muslim-league, Muslim League worker Mooladukkam Abdulla passes away
ബേവിഞ്ച: (www.kasargodvartha.com 18.06.2018) ബേവിഞ്ചയിലെ പൗര പ്രമുഖനും മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനും പഴയ കാല പ്രവാസിയുമായ മൂലടുക്കം അബ്ദുല്ല (75) കുഴഞ്ഞ് വീണ് മരണപ്പെട്ടു. പരേതരായ മൂലടുക്കം മുഹമ്മദ്- ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീഫാത്വിമ. മക്കള്‍: അസ്മ, താഹിറ, ഷറഫുദ്ദീന്‍ ബേവിഞ്ച (മുസ്ലീം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), റംസീന.

മരുമക്കള്‍: അഹ് മദ് കുഞ്ചാര്‍, മഹ് മൂദ് മഞ്ഞപ്പാറ, ഹാരിസ് ചേരൂര്‍, ഷംന മാങ്ങാട്. സഹോദരങ്ങള്‍: മൊയ്തു ഹാജി ചെര്‍ക്കള, ബീഫാത്വിമ, ഖദീജ, നഫീസ, അബ്ദുര്‍ റഹ് മാന്‍ ഹാജി (കോണ്‍ട്രാക്ടര്‍), മൂലടുക്കം അബൂബക്കര്‍ (മുസ്ലീം ലീഗ് ജില്ലാ കൗണ്‍സിലര്‍). ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരത്തോടെ ബേവിഞ്ച ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.

അബ്ദുല്ലയുടെ വിയോഗത്തില്‍ ചെങ്കള പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയും, ബേവിഞ്ച വാര്‍ഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റിയും അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Muslim-league, Muslim League worker Mooladukkam Abdulla passes away

Post a Comment