കാസര്‍കോട്:(my.kasargodvartha.com 09/06/2018) മഴകാലം ആരംഭിച്ചതോടെ ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം താറുമാറായിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍. വൈദ്യുതി വകുപ്പ് മന്ത്രിക്കും ബോര്‍ഡ് മേധാവികള്‍ക്കും നല്‍കിയ കത്തിലാണ് അദ്ദേഹം പരാതിപ്പെട്ടത്. നഗര പ്രദേശങ്ങളിലടക്കം ദിവസങ്ങളോളം വൈദ്യുതി വിതരണമില്ലാതെ ജനങ്ങള്‍ ഇരുട്ടിലാവുന്ന അവസ്ഥയാണ്. എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടാകുമ്പോഴും കെ എസ് ഇ ബി അധികൃതര്‍ തിരിഞ്ഞ് നോക്കാന്‍ തയ്യാറാവുന്നില്ല.
വൈദ്യുതി വിതരണം മുടങ്ങിയാല്‍ പരാതി ബോധ്യപ്പിക്കാന്‍പ്പോലും സാധിക്കാത്ത സാഹചര്യമാണ് കാസര്‍ക്കോട്ടുള്ളത്. വൈദ്യുതി വിതരണമില്ലെങ്കില്‍ അന്വേഷിക്കാന്‍ പോലു കഴിയുന്നില്ല. കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് വിളിച്ചാല്‍ കോള്‍ കിട്ടാത്ത അവസ്ഥയാണ്. ഫോണുകള്‍ എടുത്ത് താഴെ വെച്ച് ജീവനക്കാര്‍ അവരുടെ ജോലികളില്‍ മുഴുകുന്ന അവസ്ഥയാണ്. ആവശ്യ സര്‍വ്വീസായ വൈദ്യുതി വിതരണം രാത്രി കാലങ്ങളില്‍ മുടങ്ങിയാല്‍ പിറ്റേ ദിവസമാണ് പരിശോധനക്ക് ബന്ധപ്പെട്ടവര്‍ എത്തുന്നത്. രാത്രി കാലങ്ങളില്‍ ജനങ്ങള്‍ ഇരുട്ടില്‍ കഴിയുന്നത് നാട്ടില്‍ നിത്യസംഭവമായി മാറിയിരിക്കുന്നു.
രാത്രി കാലങ്ങളില്‍ വൈദ്യുതി മുടങ്ങിയാല്‍ പരിശോധന വേണ്ടെന്ന് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമുണ്ടന്നാണ് ചില ജീവക്കാര്‍ പറയുന്നത്. ഞായറാഴ്ചയടക്കമുള്ള ഒഴിവു ദിവസങ്ങളില്‍ അറ്റകുറ്റ പ്രവര്‍ത്തികള്‍ക്കായി വൈദ്യുതി വിതരണം നിര്‍ത്തിവെക്കുന്ന അധികൃതര്‍ മറ്റുള്ള ദിവസങ്ങളില്‍ ശരിയായ രീതിയില്‍ വൈദ്യുതി വിതരണം ചെയ്യാന്‍ തയ്യാറാവുന്നില്ല. ഒരു കാറ്റടിച്ചാല്‍ ദിവസങ്ങളോളം ഇരുട്ടില്‍ കഴിയേണ്ട അവസ്ഥയാണ് ജില്ലയിലുള്ളത്. ഇത് ജനങ്ങളുടെ ക്ഷമ പരിശോധിക്കലാണ്. ഇക്കാര്യം പരിശോധിച്ച് ഇത്തരം ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അബ്ദുല്‍ റഹ്മാന്‍ കത്തില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, KSEB, Muslim league,Muslim league against KSEB