Join Whatsapp Group. Join now!

ജനകീയ കൂട്ടായ്മയില്‍ മൂവി കൊനോസര്‍ സൊസൈറ്റി ഒരുക്കിയ സിനിമ 'പൊരിവെയില്‍' പൂര്‍ത്തിയായി; തീയേറ്ററില്‍ പ്രേക്ഷകരെ എത്തിക്കാന്‍ കൂടിയാലോചന യോഗം 11ന്

ജനകീയ കൂട്ടായ്മയില്‍ മൂവി കൊനോസര്‍ സൊസൈറ്റി ഒരുക്കിയ ആദ്യ സിനിമയായ 'പൊരിവെയിലിന്റെ' ചിത്രീകരണം പൂര്‍ത്തിയായി. കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലുമായിരുന്നുKerala, News, Movie connoisseurs society meet on 11th
കാസര്‍കോട്: (my.kasargodvartha.com 07.06.2018) ജനകീയ കൂട്ടായ്മയില്‍ മൂവി കൊനോസര്‍ സൊസൈറ്റി ഒരുക്കിയ ആദ്യ സിനിമയായ 'പൊരിവെയിലിന്റെ' ചിത്രീകരണം പൂര്‍ത്തിയായി. കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഇന്ദ്രന്‍സ്, സുരഭി ലക്ഷ്മി എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച സിനിമ അഭിനയ സാങ്കേതിക രംഗത്ത് മികവ് പുലര്‍ത്തിയ അനുഗ്രഹീത കാലാകാരന്മാരുടെ അവിസ്മരണീയമായ കൂടിച്ചേരല്‍ കൂടിയായിരുന്നു.

സമൂഹത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ട ജീവിത സമസ്യകളും അവരുടെ തീക്ഷണങ്ങളായ വ്യഥകളും സ്വപ്‌നങ്ങളും ഇതിവൃത്തമാക്കിയ 'പൊരിവെയില്‍' മലയാള ചലച്ചിത്ര ചരിത്രത്തില്‍ പ്രമുഖ സ്ഥാനത്തേക്ക് തന്നെ എത്തിച്ചേരുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ഈ സിനിമ മലയാളികളോരോരുത്തരും കാണുന്നതിനും തീയേറ്ററിലേക്ക് കൂടുതല്‍ പ്രേക്ഷകരെ എത്തിക്കുന്നതിനും സൊസൈറ്റി നൂതനമായ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ഇതേ കുറിച്ച് വിശദീകരിക്കാനും സൊസൈറ്റിയുടെ പുതിയ കര്‍മ പദ്ധതികളെ സംബന്ധിച്ച് കൂട്ടായ ചര്‍ച്ച നടത്തുന്നതിനും നല്ല സിനിമകളെ അകറ്റുന്ന ശക്തികളെ പ്രതിരോധിക്കുന്നതിനും വേണ്ടി രാഷ്ട്രീയ- സാമൂഹ്യ - സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരുടെ കൂടിയാലോചനാ യോഗം ജൂലൈ 11ന് വൈകിട്ട് അഞ്ചു മണിക്ക് പുതി ബസ് സ്റ്റാന്‍ഡ് പരിസരത്തെ സര്‍വ്വീസ് സഹകരണ ബാങ്ക് നടക്കുമെന്ന് സൊസൈറ്റി സെക്രട്ടറി അറിയിച്ചു. മലയാള സിനിമയുടെ യശസ്സുയര്‍ക്കിയ 'കളിയച്ഛന്‍' എന്ന സിനിമയുടെ സംവിധായകനും അവാര്‍ഡ് ജേതാവുമായ ഫാറൂഖ് അബ്ദുര്‍ റഹ് മാനാണ് 'പൊരിവെയില്‍' എന്ന സിനിമയുടെയും സംവിധായകന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Movie connoisseurs society meet on 11th
  < !- START disable copy paste -->

Post a Comment