Join Whatsapp Group. Join now!

കാസര്‍കോട്ട് കോണ്‍ഗ്രസ്സിനെ മുസ്ലീംലീഗ് വിഴുങ്ങി: അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ്സിനെ മുസ്ലീംലീഗ് വിഴുങ്ങിയതായി ബി ജെ പി ജില്ലാ പ്രസിഡന്റ അഡ്വ. കെ ശ്രീകാന്ത് Adv. K. Srikanth, BJP, Congress, Muslim League, Kasaragod,
ബദിയടുക്ക: (www.my.kasargodvartha.com 23.06.2018) കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ്സിനെ മുസ്ലീംലീഗ് വിഴുങ്ങിയതായി ബി ജെ പി ജില്ലാ പ്രസിഡന്റ അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. പെര്‍ള ശങ്കര സദനയില്‍ ബി ജെ പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡോ. ശ്യാം പ്രസാദ് മുഖര്‍ജി സ്മൃതി ദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്തില്‍ നാല് അംഗങ്ങള്‍ വീതമുള്ള കോണ്‍ഗ്രസ്സും, മുസ്ലിം ലീഗും പ്രസിഡന്റ് സ്ഥാനം രണ്ടര വര്‍ഷംവീതം പങ്കിട്ടെടുക്കാം എന്ന ധാരണയില്‍ ആദ്യം രണ്ടര വര്‍ഷം മുസ്ലീംലീഗിനു നല്‍കി. പക്ഷെ രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കാന്‍ മുസ്ലീംലീഗ് തയ്യാറായിട്ടില്ല. പ്രസിഡന്റ് സ്ഥാനം ചോദിക്കാന്‍പോലും കോണ്‍ഗ്രസ്സ് നേതൃത്ത്വത്തിന് സാധിച്ചിട്ടില്ല. അവര്‍ക്കു അര്‍ഹതപെട്ട സ്ഥാനംപോലും മുസ്ലീം ലീഗിനോട് അപേക്ഷിക്കാന്‍പോലും സാധിക്കാത്ത വിധം അടിമത്ത സ്വഭാവത്തിലേക്ക് കോണ്‍ഗ്രസ്സ് നേതൃത്വം മാറി.

വയനാടില്‍ കോണ്‍ഗ്രസ്സ് ജില്ലാ അദ്ധ്യക്ഷ സ്ഥാനം മുസ്ലീംലീഗിനു കോണ്‍ഗ്രസ്സ് വിട്ടുനല്‍കി. എന്തുകൊണ്ട് കാസര്‍കോട് ജില്ലയില്‍ ആ സ്ഥാനത്തിനുവേണ്ടി അവകാശവാദം പോലും ഉന്നയിക്കാന്‍ കോണ്‍ഗ്രസ്സ് തയാറാക്കാത്തതെന്ന് അണികളോടെങ്കിലും വിശദീകരിക്കാന്‍ കോണ്‍സ്സ് നേതൃത്വം തയ്യാറാകണമെന്ന് ശ്രീകാന്ത് പറഞ്ഞു.

മുസ്ലീംലീഗിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കോണ്‍ഗ്രസ്സിന്റെ രാജ്യസഭാസീറ്റ് മാണികോണ്‍ഗ്രസ്സിനു നല്‍കിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സമയത്ത് മുസ്ലീംലീഗ് അഞ്ചാം മന്ത്രിസ്ഥാനവും പിടിച്ചെടുത്തു. മുസ്ലീംലീഗ് കണ്ണുരുട്ടിയാല്‍ അനങ്ങാതിരിക്കുന്ന ദുര്‍ബലമായ പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് മാറിയിരിക്കുകയാണെന്ന് ശ്രീകാന്ത് ആരോപിച്ചു.

ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ടതക്കും വേണ്ടി ജീവത്യാഗം ചെയ്ത മഹാനായ നേതാവാണ് ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ഡോ. ശ്യാമ പ്രസാദ് മുഖാര്‍ജി. അദേഹത്തിന്റെ ആദര്‍ശമാണ് ബി ജെ പി പിന്തുടരുന്നത്. ജമ്മു കാശ്മീര്‍ ഭരണത്തില്‍ നിന്ന് ബി ജെ പി പിന്മാറിയത് ആ ആദര്‍ശം ഇന്നും പിന്തുരുന്നതുകൊണ്ടാണ്.

ഡോ ശ്യാംപ്രസാദ് മുഖര്‍ജിയുടെ പ്രാണ ത്യാഗത്തിലൂടെ ഭാരതത്തില്‍നിന്നും വിഘടിച്ചുപോകുമായിരുന്ന ജമ്മുകാശ്മീരിനെ രാഷ്ട്രത്തിന്റെ ഭാഗമായിതന്നെ ഇന്നും നിലനിര്‍ത്താന്‍ സാധിച്ചതെങ്കില്‍ ഇന്ന് ബി ജെ പിയുടെ അധികാരത്യാഗത്തിലുടെ അവിടെ ശാശ്വത സമാധാനം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ശ്രീകാന്ത് പറഞ്ഞു.

യോഗത്തില്‍ ബി ജെ പി ജില്ലാ വൈസ്പ്രസിഡന്റ് സത്യശങ്കര ഭട്ട് അദ്ധക്ഷതവഹിച്ചു. ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സുരേഷ് കുമാര്‍ ഷെട്ടി , അഡ്വ. ബാലകൃഷ്ണ ഷെട്ടി, കുണ്ടാര്‍ രവീശ തന്ത്രി, ബി ജെ പി ജില്ലാ സെക്രട്ടറി എ. വേലായുധന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ ജില്ലാ പ്രസിഡന്റ എ കെ കയ്യാര്‍,  മണ്ഡലം പ്രസിഡന്റ് എം സുധാമ ഗോസാഡ. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ സരോജ ആര്‍ ബള്ളാള്‍, ബി ശിവകൃഷ്ണ ഭട്ട് നേതാകന്‍മാരായ ഹരീഷ് നാരംപാടി, സീതാറാം ഷെട്ടി എന്നിവര്‍ സംസാരിച്ചു. കോലാര്‍ സതീള്‍ചന്ദ്ര ഭണ്ഡാരി സ്വാഗതവും, ബി എം ആദര്‍ശ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Adv. K. Srikanth, BJP, Congress, Muslim League, Kasaragod, Adv. K. Srikanth inaugurates Dr. Shyama Prasad Mukherjee Martyrdom Day function

Post a Comment