കാസര്‍കോട്: (www.kasargodvartha.com 10.05.2018) ലഹരിക്കെതിരെ നിയമ നടപടി ശക്തമാക്കണമെന്നും ലഹരി കേസുകളില്‍ പിടിക്കെപ്പെടുന്നവര്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ എസ് വൈ എസ് നടത്തിയ കാസര്‍കോട് കലക്ടറേറ്റ് മാര്‍ച്ചില്‍ ലഹരി മാഫിയക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു. വിദ്യാനഗര്‍ കോളേജ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ ജില്ലയിലെ വിവിധ യൂണിറ്റുളില്‍ നിന്ന് നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു.
എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ക്ക് പതാക കൈമാറി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സമസ്ത ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ സൈതലവി തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കലക്ടറേറ്റ് മാര്‍ച്ചിന് എസ് വൈ എസ് ജില്ലാ നേതാക്കളായ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കന്തല്‍ സൂപ്പി മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അഷ്‌റ്ഫ് കരിപ്പൊടി, അബ്ദുല്‍ കരീം മാസ്റ്റര്‍, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ശാഫി സഅദി ഷിറിയ, അഷ്‌റഫ് സുഹ്‌രി, എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷന്‍ മുനീര്‍ അഹ്ദല്‍ തങ്ങള്‍, സ്വാദിഖ് ആവളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം നേതാക്കളുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു.
കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കച്ചവടം ജില്ലയുടെ പല ഭാഗങ്ങളിലായി നടക്കുന്നുണ്ടെന്നും പിടിച്ചെടുക്കപ്പെടുന്നവയുടെ ആയിരം മടങ്ങ് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സ്‌കൂള്‍, കോളേജ് പരിസരങ്ങള്‍ മയക്കുമരുന്ന് ലോബിയുടെ താവളമാണ്. അത്യന്തം അപകടകരമായ രാസമയക്കുമരുന്നുകളും മയക്കുഗുളികകളും വ്യാപകമായ തോതില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ലഹരി തടയുന്നതിനുള്ള എന്‍.ഡി.പി.എസ് ആക്റ്റ് ശക്തമായ നിയമമാണെങ്കിലും ഇതിന്റെ സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ കാരണം ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ അന്വേഷണ ഉദ്യേഗസ്ഥര്‍ മടിക്കുന്ന സാഹചര്യം നിലവിലുണ്ട്. പലപ്പോഴും കേസെടുക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ കുടുങ്ങുന്ന അവസ്ഥ വരെയുണ്ട്. നിയമത്തിലെ സങ്കീര്‍ണത കുറച്ച് ലഹരിയെന്ന മാരക വിപത്തിനെ നേരിടാന്‍ ഫലപ്രദമായ നടപടി ക്രമങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും ജില്ലാ ഭരണകൂടത്തിനു കീഴിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കീഴില്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കൂടുതല്‍ ബോധവല്‍കരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കണമെന്നും എസ് വൈ എസ് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കൗമാരക്കാരില്‍ വ്യാപകമാകുന്ന ലഹരി വിപത്തിനെക്കുറിച്ച് രക്ഷിതാക്കള്‍ക്കിടയിലും ഗ്രാമങ്ങളിലും ബോധവത്കരണം ലക്ഷ്യം വെച്ച് എസ് വൈ എസ് ഒരു മാസം നടത്തി വന്ന ലഹരി വഴികളെ തിരിച്ചറിയുക, നമ്മുടെ മക്കളെ രക്ഷിക്കുക പ്രചാരണത്തിന് സമാപനം കുറിച്ചാണ് കലക്ടറേറ്റ് മാര്‍ച്ച് നടന്നത്. ജില്ലയിലെ 200 ലേറെ ഗ്രാമങ്ങളില്‍ നാട്ടുകൂട്ടം എന്ന പേരില്‍ ജനകീയ സദസ്സ് നടന്നു. ഡോക്യുമെന്ററി പ്രദര്‍ശനവും വിവിധ തലങ്ങളിലുള്ള നേതാക്കളുടെ ചര്‍ച്ചയുമാണ് നാട്ടു കൂട്ടത്തില്‍ നടന്നത്. പോസ്റ്റര്‍, കൊളാഷ് പ്രദര്‍ശനങ്ങളും കുടുംബ സഭയും സര്‍ക്കിള്‍ തലങ്ങളില്‍ പ്രതിരോധ വലയവും സോണ്‍തല സന്ദേശ റാലിയും നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, SYS Collectorate march against Drug Mafia, Protest March, Anti Drug, Kasaragod.