Join Whatsapp Group. Join now!

കെ ജി ആര്‍ എ കാസര്‍കോട് ജില്ലാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ 'ഫിയസ്റ്റ 2018' മെയ് 28 മുതല്‍ ആഗസ്ത് 28 വരെ

ജില്ലയിലെ പുരുഷ വസ്ത്രാലയ ഉടമകളുടെ സംഘടനയായ കൈന്‍ഡ് Kerala, News, Kasargod, Shopping festival, Prize coupon.
കാസര്‍കോട്: (my.kasargodvartha.com 28.05.2018) ജില്ലയിലെ പുരുഷ വസ്ത്രാലയ ഉടമകളുടെ സംഘടനയായ കൈന്‍ഡ് ജെന്റ്‌സ് റെഡിമെയ്ഡ് റീടേല്‍ അസോസിയേഷന്‍(കെ.ജി.ആര്‍എ) റംസാന്‍, ബലിപെരുന്നാള്‍, ഓണം എന്നിവ പ്രമാണിച്ച് കാസര്‍കോട് ജില്ലയിലെ ജെന്റ്‌സ് ഷോപ്പുകളില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടി ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഫിയസ്റ്റ 2018 നടത്തുവാന്‍ തീരുമാനിച്ചതായി റെഡിമെയ്ഡ് റീടേല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Kerala, News, Kasargod, Shopping festival, Prize coupon, Shopping festival 'Fiesta' on May 28th to August 28, logo released.

മെയ് 28 മുതല്‍ കാസര്‍കോട് ജില്ലയിലെ കെ ജി ആര്‍ എ സംഘടനയുടെ കീഴിലുള്ള മുഴുവന്‍ ജെന്റ്‌സ് ഷോപ്പുകളിലും സമ്മാന കൂപ്പണ്‍ ലഭ്യമാണ്. ഓരോ 2000 രൂപയുടെ പര്‍ച്ചേസിനും കൂപ്പണ്‍ നല്‍കുന്നതാണ്. സെപ്തംബര്‍ 9ന് നറുക്കെടുപ്പ് നടത്തി സമ്മാന വിജയികളെ കണ്ടെത്തും.


ഒന്നാ സമ്മാനമായി രണ്ട് പേര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും, രണ്ടാം സമ്മാനമായി നാല് പേര്‍ക്ക് എല്‍ഇഡി ടിവിയും, മൂന്നാം സമ്മാനമായി നാല് പേര്‍ക്ക് സ്മാര്‍ട് ഫോണും, നാലാം സമ്മാനമായി 50 പേര്‍ക്ക് 1000 രൂപയുടെ പര്‍ച്ചേസ് കൂപ്പണുകളും നല്‍കുന്നതായിരിക്കും. ജില്ലയിലെ 150ഓളം പുരുഷ വസ്ത്രാലയങ്ങള്‍ കെജിആര്‍എയില്‍ ഉള്‍പ്പെടുന്നു.

കെ ജി ആര്‍ എ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഫിയസ്റ്റ 2018ന്റെ ലോഗോ പ്രകാശനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും, ജില്ലാ പ്രസിഡന്റുമായ അഹ് മദ് ഷരീഫ് നിര്‍വഹിച്ചു.

സമീര്‍ ഔട്ട്ഫിറ്റ്, റഫീഖ് ഡാസ്ലര്‍, ഇല്യാസ് വൈറ്റ്‌സോണ്‍, മജീദ് ഫാഷന്‍ ക്ലബ്ബ്, ബഷീര്‍ ലാവിസ്, ഖാസിം ബ്രാന്‍ഡ്, അബു ഇന്‍ഫിനിറ്റി, ഷംസീര്‍ ബട്ടന്‍സ്, സയീര്‍ ഐവ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Shopping festival, Prize coupon, Shopping festival 'Fiesta' on May 28th to August 28, logo released.

Post a Comment