കാസര്‍കോട്: (www.kvartha.com 29.05.2018) സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹ്യമാറ്റം ലക്ഷ്യമിട്ട് ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനം രൂപീകരിക്കപ്പെട്ട് 20 വര്‍ഷം പിന്നിടുന്നു. വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ഈ മാസം 4,5,6 തീയ്യതികളിലായി മലപ്പുറത്ത് വെച്ച് നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാംസ്ഥാനം നേടിയ കുടുംബശ്രീ കലാകാരികളെയും, പരിശീലകരെയും അനുമോദിക്കാന്‍ 'ആദരം-2018 ' 31ന് നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതോടൊപ്പം കുടുംബശ്രീ അംഗങ്ങളുടെ സര്‍ഗ്ഗാത്മകമായ കഴിവിനെ നിലനിര്‍ത്തുന്നതിനും അവരുടെ കലാഭിരുചി കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിനുമായി ജില്ലയില്‍ രൂപീകരിക്കുന്ന കലാസാംസ്‌കാരിക കൂട്ടായ്മയായ 'കുടുംബശ്രീ തീയറ്റേഴ്‌സിന്റെ' ഔപചാരികമായ ഉദ്ഘാടനവും നടക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് കാസര്‍കോട് എം.പി. പി. കരുണാകരന്റെ സാന്നിധ്യത്തില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും.
ചടങ്ങില്‍ ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റു രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ക്ക് പുറമെ 'അരവിന്ദന്റെ അതിഥികള്‍' എന്ന സിനിമയുടെ സംവിധായകന്‍ മോഹനന്‍, സിനിമയിലെ മറ്റു അണിയറ പ്രവര്‍ത്തകരും പങ്കെടുക്കും. കൂടാതെ സംസ്ഥാന കലാമേളയില്‍ സമ്മാനര്‍ഹമായ പരിപാടികളുടെ അവതരണം രാവിലെ 10 മുതല്‍ നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഡി.ഹരിദാസ്, പി.പ്രകാശന്‍, ഇ.സൈജു, എം.രേഷ്മ, ഗിരീഷ് എം.വി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Kalolsavam, State School, Kudumbasree Theater inauguration on 31th.