Join Whatsapp Group. Join now!

ദമ്മാം കാസ്രോട്ടാര്‍ അണ്ടര്‍ ആം ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്; ആസ്‌ക് ആലംപാടി ജേതാക്കള്‍

ടൈയില്‍ സോണ്‍ കപ്പിന് വേണ്ടി ദമ്മാം റാഖയിലെ സബ്‌സ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ദമ്മാം കാസ്രോട്ടര്‍ മെഗാ അണ്ടര്‍ ആം ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ ആസ്‌ക് ആലംപാടി ദമ്മാം Gulf, News, Dammam Kasrottar Under arm Cricket premiere league; AASC Alampady winners
സൗദി: (my.kasargodvartha.com 08.05.2018) ടൈയില്‍ സോണ്‍ കപ്പിന് വേണ്ടി ദമ്മാം റാഖയിലെ സബ്‌സ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ദമ്മാം കാസ്രോട്ടാര്‍ മെഗാ അണ്ടര്‍ ആം ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ ആസ്‌ക് ആലംപാടി ദമ്മാം ജേതാക്കളായി. വെള്ളിയാഴ്ച്ച നടന്ന മത്സരത്തില്‍ സൗദി അറേബ്യയിലെ എട്ടു ക്രിക്കറ്റ് ടീമുകള്‍ പങ്കെടുത്തു.

ടൂര്‍ണമെന്റില്‍ മാന്‍ ഓഫ് ദി മാച്ചായി ആസ്‌കിന്റെ അന്‍സിഫിനെയും, മികച്ച ബോളറായി ആസ്‌കിന്റെ ഷാഫി പൊസോഡിനേയും മാന്‍ ഓഫ് ദി സീരിയസ് ആയി ആസ്‌ക്കിന്റെ പയിച്ചുവിനെയും മികച്ച ക്യാപ്റ്റനായി അഫ്രാസ് നെല്ലിക്കുന്നിനെയും തെരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായി മാഫ് ജാക്കേഴ്‌സിന്റെ നൗഷാദ് മുട്ടത്തെ തെരഞ്ഞെടുത്തു. ഉദ്ഘാടന ചടങ്ങില്‍ കാസര്‍കോട് ജില്ലയിലെ സാംസ്‌ക്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. വിജയികള്‍ക്ക് ആസ്‌ക് ടീം മേനേജര്‍ ഹക്കീം തെക്കില്‍, കമ്മിറ്റി ചെയര്‍മാന്‍ അറഫാത്ത് ചെമ്മനാട് എന്നിവര്‍ ട്രോഫി നല്‍കി.

ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മാഫ് ജാക്കെസിനെ പരാജയപ്പെടുത്തിയാണ് ആസ്‌ക് ആലംപാടി കിരീടം ചൂടിയത്. വിജയികളെ ടീം ഓണര്‍ കബീര്‍ മിഅ്റാജ്, ആസ്‌ക് കോച്ച് ജംഷാദ് മൊഗ്രാലും അഭിനന്ദിച്ചു. പ്രവാസത്തിന്റെ തിരക്കിനിടയിലും കാസര്‍കോട് നിവാസികളായ പ്രവാസികള്‍ക്ക് പരസപര സാഹോദര്യം കാത്തു സൂക്ഷിക്കാനും സ്‌നേഹം പങ്കുവെക്കാനും ടൂര്‍ണമെന്റിലൂടെ നല്ലൊരു അവസരമൊരുക്കിയ സംഘാടക സമിതിയെയും പങ്കെടുത്ത മുഴുവന്‍ കളിക്കാരെയും ആസ്‌ക് ജി.സി.സി കമ്മിറ്റി അഭിനന്ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News,  Dammam Kasrottar Under arm Cricket premiere league; AASC Alampady winners   < !- START disable copy paste -->

Post a Comment