Join Whatsapp Group. Join now!

ആദ്യകാല സിപിഐ നേതാവ് എന്‍ രാമദാസ് നിര്യാതനായി

നീലേശ്വരത്തെ ആദ്യകാല സിപിഐ നേതാവ് എന്‍ രാമദാസ് (75) നിര്യാതനായി. 1974 മുതല്‍ എഐവൈഎഫ് ഹോസ്ദുര്‍ഗ്ഗ് താലൂക്ക് പ്രസിഡണ്ടായിരുന്നു. 1959 മുതല്‍ സിപിഐ Kerala, News, Kasaragod, Cpm, Leader, Obituary, CPI leader N Ramadas passed away
നീലേശ്വരം: (www.kvartha.com 20.05.2018) നീലേശ്വരത്തെ ആദ്യകാല സിപിഐ നേതാവ് എന്‍ രാമദാസ് (75) നിര്യാതനായി. 1974 മുതല്‍ എഐവൈഎഫ് ഹോസ്ദുര്‍ഗ്ഗ് താലൂക്ക് പ്രസിഡണ്ടായിരുന്നു. 1959 മുതല്‍ സിപിഐ അംഗമായിരുന്നു. ദീര്‍ഘകാലം സിപിഐ നീലേശ്വരം ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സരോജ കമ്മത്ത്, മകന്‍: എന്‍ സുനില്‍കുമാര്‍, മരുമകള്‍: നിവേദിത കമ്മത്ത്.


റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, സിപിഐ നേതാക്കളായ പി എ നായര്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, എം അസിനാര്‍, എ അമ്പൂഞ്ഞി, പി വിജയകുമാര്‍, പി ഭാര്‍ഗ്ഗവി, മുകേഷ് ബാലകൃഷ്ണന്‍, സി കെ ബാബുരാജ് മാണിയാട്ട്, പി.പി.നാരായണന്‍, വി.വി.ഗംഗാധരന്‍, സി.രാഘവന്‍, രമേശന്‍ കാര്യങ്കോട്, അഡ്വ. എം.രഞ്ജിത്ത്, സി.ഗംഗാധരന്‍, രാജേഷ് കുന്നത്ത്, എം.വി.ചന്ദ്രന്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

സിപിഐ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി, നീലേശ്വരം ലോക്കല്‍ കമ്മിറ്റി, നീലേശ്വരത്തെ വിവിധ ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് വേണ്ടിയും മൃതദേഹത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു. വൈകിട്ട് നീലേശ്വരത്തെ സമുദായ ശ്മശാനത്തില്‍ സംസ്‌കാരം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Cpm, Leader, Obituary, CPI leader N Ramadas passed away

Post a Comment