കാസര്‍കോട്: (my.kasargodvartha.com 11.05.2018) ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ആദീലെ പൂതിലെ 12ന് ശനിയാഴ്ച നടക്കും. രണ്ടു മണി മുതല്‍ സ്‌കൂള്‍ മൈതാനിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സ്‌കൂളിന്റെ പ്രവര്‍ത്തന ആരംഭം തൊട്ടെ ഇതുവരെയുള്ള മുഴുവന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുള്ള വിവിധ പരിപാടികളാണ് സംഗമത്തിന്റെ ഭാഗമായി നടത്തുന്നതെന്ന് ഭാരവാഹികളായ എം.എം. ഹംസ, മൊയ്തീന്‍ കുഞ്ഞി കളനാട്, കെ.എ. യൂസുഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംഗമം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. രണ്ടു മണി മുതല്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളും കുടുബാംഗങ്ങളും അവതരിപ്പിക്കുന്ന ഒപ്പന, ദഫ്മുട്ട്, തിരുവാതിര, സംഘനൃത്തം, സിനിമാറ്റിക് ഡാന്‍സ്, വട്ടപ്പാട്ട്, നാടകം തുടങ്ങിയ കലാപരിപാടികള്‍ക്കു പുറമെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയായ എം.എ. ഗഫൂര്‍ എടവണ്ണ നയിക്കുന്ന ഇശല്‍ വിരുന്നും നവാസ് വള്ളിക്കുന്നിന്റെ നേതൃത്വത്തില്‍ കോമഡി ഷോയും നടക്കും.
രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ ഒട്ടേറെ പേര്‍ പങ്കെടുക്കുന്നതോടൊപ്പം എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുമെന്നും കെ.വി. വിജയന്‍, ടി.എം.എ. റഹ് മാന്‍ തുരുത്തി, കെ.പി.ഗഫൂര്‍ എന്നിവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Chandragiri Govt. Higher secondary School Old Students meet on Saturday < !- START disable copy paste -->