Join Whatsapp Group. Join now!

ചേമ്പര്‍ ഓഫ് കൊമേഴ്‌സ് യൂത്ത് വിംഗ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ Kerala, News, Kasargod, Seminar, Office bearers, Chamber of Commerce youth wing district office bearers.
കാസര്‍കോട്: (my.kasargodvartha.com 09.05.2018) ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. കുദ്രോളി ബില്‍ഡേഴ്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സി.ഇ.ഒ യും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഹഫീസ് കുദ്രോളിയെ പ്രസിഡണ്ടായും, റെഡ് ഫ്‌ളവര്‍ ഗ്രൂപ്പ് ഓഫ് കമ്പനി ഡയറക്ടര്‍ രജ്ഞിത്ത് കാഞ്ഞങ്ങാടിനെ ജനറല്‍ സെക്രട്ടറിയായും, അഷ്ഫാഖ് നിക്കോട്ടിനെ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: മുഹമ്മദ് ദില്‍ഷാദ്, ഫാസില്‍ ഫിറോസ് ടി.കെ (വൈസ് പ്രസിഡന്റുമാര്‍), ഷാസ്മാന്‍ തൊട്ടാന്‍ (ജോയിന്റ് സെക്രട്ടറി). അഞ്ച് എക്‌സിക്യൂട്ടീവ് മെമ്പര്‍മാരെയും യോഗത്തില്‍ തിരഞ്ഞെടുത്തു.

ജില്ലയിലെ വ്യാപാര വ്യവസായ വാണിജ്യ മേഖലയിലെ അനന്തമായ സാധ്യതകള്‍ ജില്ലയിലെ യുവ സമൂഹത്തിന് പരിജയപ്പെടുത്തുക, എക്്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് മേഖലയിലെ സാധ്യതയും, ഓണ്‍ലൈന്‍ ബിസിനസിന്റെ സാധ്യതയും, മാനുഫാക്ചറിംഗ് മേഖലയില്‍ കാസര്‍കോട് ജില്ലക്കാര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളെയും എത്തിക്കുന്നതിനായി ചേമ്പര്‍ യൂത്ത് വിംഗ് പ്രത്യേക പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

ഭെല്‍ നവരത്‌ന കമ്പനിയുടെ ജില്ലയിലെ ശോചനീയാവസ്ഥ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുവാനോ സംസ്ഥാന വ്യവസായ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുവാനോ യൂത്ത് വിംഗ് തീരുമാനിച്ചു. യോഗത്തില്‍ ചേമ്പര്‍ ഓഫ് കൊമോഴ്‌സിന്റെ ജില്ലാ ജനറല്‍ സെക്രട്ടറി  മുഹമ്മദലി ഫത്താഹ് അധ്യക്ഷത വഹിച്ചു.
Kerala, News, Kasargod, Seminar, Office bearers, Chamber of Commerce youth wing district office bearers.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Seminar, Office bearers, Chamber of Commerce youth wing district office bearers.

Post a Comment