തൃക്കരിപ്പൂര്‍: (my.kasargodvartha.com 30.04.2018) തൃക്കരിപ്പൂര്‍ ഗവ. ഹൈസ്‌കൂളില്‍ 1960ല്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതിയ സതീര്‍ഥ്യര്‍ ഒത്തുകൂടിയ അപൂര്‍വ സംഗമം അതിശയമായി. 120 പേരുണ്ടായിരുന്നു അവര്‍ അന്ന്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ 50ല്‍ താഴെ. കൂടിച്ചേരാന്‍ എത്തിയവര്‍ 34 പേരും അവരുടെ കുടുംബാംഗങ്ങളും. പങ്കെടുത്തവരൊക്കെ പൂര്‍ണ ആരോഗ്യവാന്മാരും, സമൂഹത്തില്‍ ഇന്നും പ്രവര്‍ത്തിക്കുന്നവരുമാണ്. ഇവരുടെ ഗുരുനാഥന്മാരില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരാള്‍ ചേറ്റുകുണ്ടില്‍ താമസിക്കുന്ന സുബരായന്‍ മാഷ് ആണ്.
92ല്‍ എത്തിയ അദ്ദേഹവും ശിഷ്യരെ കാണാന്‍ എത്തി. തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് ഹാളില്‍ ചേര്‍ന്ന കൂടിച്ചേരല്‍ ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം പരിപാടി ഉദ്ഘാടനം ചെയ്തത് സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കൂക്കാനം റഹ് മാനാണ്. പി വിജയന്‍ മാസ്റ്റര്‍ അധ്യക്ഷനായി. കെ ജി കൊടക്കാട്, വെള്ളൂര്‍ ഗംഗാധരന്‍, പി ടി വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്മരണിക പ്രകാശനം റിട്ട. ഡി ഇ ഒ പി വി ഭസ്‌കരന്‍ നിര്‍വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Trikaripur, Get together, Trikaripur Govt. High school conducts get together.