Join Whatsapp Group. Join now!

തെരുവില്‍ കഴിയുന്നവര്‍ക്ക് ആശ്വാസവുമായി 'തെരുവിന്റെ മക്കള്‍'

തെരുവില്‍ കഴിയുന്നവര്‍ക്ക് ആശ്വാസവുമായി 'തെരുവിന്റെ മക്കള്‍' ചാരിറ്റി പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതിയുമായെത്തി. തെരുവില്‍ താമസിച്ച് ജീവിതം കഴിച്ചുകൂടുന്നവര്‍ക്കും ആശുപത്രിയില്‍ കഴിയുന്നവര്‍ക്കുമായി Kerala, News, Cheruvathoor, Charity Work, Food Supply.
ചെറുവത്തൂര്‍: (my.kasargodvartha.com 11.04.2018) തെരുവില്‍ കഴിയുന്നവര്‍ക്ക് ആശ്വാസവുമായി 'തെരുവിന്റെ മക്കള്‍' ചാരിറ്റി പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതിയുമായെത്തി. തെരുവില്‍ താമസിച്ച് ജീവിതം കഴിച്ചുകൂടുന്നവര്‍ക്കും ആശുപത്രിയില്‍ കഴിയുന്നവര്‍ക്കുമായി പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതിയുമായെത്തിയത്. ഭക്ഷണപ്പൊതി വിതരണോദ്ഘാനം കേരള സന്തോഷ് ട്രോഫി താരം കെ.പി രാഹുല്‍ ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് ചെറുവത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം സന്ദര്‍ശിച്ച് ഭക്ഷണം വിതരണം ചെയ്തു. തങ്കയം ഗവ. ആശുപത്രി, കൊയോങ്കര ആയുര്‍വേദ ആശുപത്രി, നടക്കാവ് കോളനി തുടങ്ങിയ സ്ഥലങ്ങളിലും പാവങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. എല്ലാ ഞായറാഴ്ചയും മറ്റു ദിവസങ്ങളിലും ഭക്ഷണ വിതരണം നടത്തിവരുകയും തെരുവില്‍ കഴിയുന്നവര്‍ക്കിടയില്‍ ഇടപെടല്‍ നടത്തുകയും അവര്‍ക്ക് വേണ്ടിവരുന്ന പരിപാലനവും മറ്റും നടത്തുകയും ആരോഗ്യപരമായി പ്രശ്‌നങ്ങള്‍ നേരിടുന്നവരെ ആശുപത്രികളില്‍ എത്തിക്കുകയും പുനരധിവാസ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്ത് വരുന്ന ചാരിറ്റി പ്രവര്‍ത്തകരാണ് 'തെരുവിന്റെ മക്കള്‍'.

ചടങ്ങില്‍ വെച്ച് കെ.പി രാഹുലിന് പ്രവര്‍ത്തകര്‍ ഉപഹാരം നല്‍കി ആദരിച്ചു. തൃക്കരിപ്പൂരില്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.പി ഫൗസിയ ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രവര്‍ത്തകരായ ഖലീഫ ഉദിനൂര്‍, അസ്ലം ടി സി ചെറുവത്തൂര്‍, വാജിബ് പടന്ന, റഹ് മത്ത് തൃക്കരിപ്പൂര്‍, ഫയാസ് വടക്കുമ്പാട്, അഹ് മദ് മണിയനോടി, ശുഐബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Cheruvathoor, Charity Work, Food Supply, Theruvinte Makkal's food for poor
< !- START disable copy paste -->

Post a Comment