Join Whatsapp Group. Join now!

ഭിന്നശേഷി സഹോദര ഐക്യ സന്ദേശവുമായി വിദ്യാര്‍ത്ഥികളുടെ സൈക്കിള്‍ റൈഡ്

ഭിന്നശേഷി സഹോദരങ്ങളുടെ സംരക്ഷണ പ്രാധാന്യം ഉണര്‍ത്തി ഏഴു വിദ്യാര്‍ത്ഥികള്‍ കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സൈക്കിള്‍ റൈഡിനു ബേക്കല്‍ കോട്ടയുടെ കവാടത്തില്‍ Kerala, News, Differently Abled, Students, Kasaragod, Bekal, Cycle raid, Thiruvananthapuram, Teachers, Students Cycle raid with supports differently abled
ബേക്കല്‍: (my.kasargodvartha.com 30.04.2018) ഭിന്നശേഷി സഹോദരങ്ങളുടെ സംരക്ഷണ പ്രാധാന്യം ഉണര്‍ത്തി ഏഴു വിദ്യാര്‍ത്ഥികള്‍ കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സൈക്കിള്‍ റൈഡിനു ബേക്കല്‍ കോട്ടയുടെ കവാടത്തില്‍ നിന്നു തുടക്കമായി. ബേക്കല്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര റൈഡ് ഫ്‌ളാഗ് ഓഫ് ചെയ്തു.

വിദ്യാര്‍ഥികള്‍ നടത്തുന്നത് സമൂഹത്തിനായുള്ള ഏറ്റവും വലിയ കാരുണ്യ യാത്രയാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ ഭിന്നശേഷി സഹോദരങ്ങള്‍ക്കായി ജനമനസുകള്‍ ഉണരട്ടെയെന്നും അവര്‍ ആശംസിച്ചു. SOB (special Olympics bharath) യും AID (Association of intelluctially dissabled) യും സഹകരണത്തോടെ മൂലമറ്റം സെന്റ് ജോസഫ്‌സ് അക്കാദമിയിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയായ എക്‌സോസിയയുടെ ആഭിമുഖ്യത്തിലാണ് സാമൂഹ്യ സേവനം ലക്ഷ്യമിട്ട് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

വ്യത്യസ്തതയാര്‍ന്ന പരിപാടികളാണ് റൈഡിലുടനീളം സംഘടിപ്പിക്കുന്നത്. 19 സ്വീകരണ കേന്ദ്രങ്ങളടങ്ങിയ യാത്രയിലുടനീളം ഭിന്നശേഷി സഹോദരങ്ങളുടെ ശാക്തീകരണവും സംരക്ഷണ പ്രാധാന്യവും വിളിച്ചോതുന്ന വിവിധ പ്രചാരണ പരിപാടികളുമുണ്ടാകും. കൂടാതെ വൈകല്യങ്ങള്‍ മറികടന്നു വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെയും പരിപാടിയുടെ ഭാഗമായി ആദരിക്കും. വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള ഭിന്നശേഷി വിദ്യാലയങ്ങളെ ഉള്‍പ്പെടുത്തി നൂറില്‍പ്പരം അധ്യാപകരുടെ സഹായത്തോടെ ഭിന്നശേഷി സഹോദരങ്ങളുടെ വിവരശേഖരണവും നടത്തുന്നുണ്ട്.

 Kerala, News, Differently Abled, Students, Kasaragod, Bekal, Cycle raid, Thiruvananthapuram, Teachers, Students Cycle raid with supports differently abled

സംസ്ഥാനത്ത് ആദ്യമായാണ് വിദ്യാര്‍ത്ഥികള്‍ മുന്‍കൈയ്യെടുത്ത് ഇത്തരത്തിലൊരു വ്യത്യസ്ഥതയാര്‍ന്ന പരിപാടിക്കു തുടക്കംകുറിച്ചിറിച്ചിരിക്കുന്നത്. മൂലമറ്റം സെന്റ് ജോസഫ്‌സ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റിലെ ദേവജിത്ത്, നിര്‍മല്‍ ആന്റണി, ഗോകുല്‍ കൃഷ്ണ, അഖില്‍, ബാദുഷാന്‍, ഫെറോലിന്‍ ഫ്രാന്‍സിസ്, ജിഷ്ണു എന്നീ വിദ്യാര്‍ത്ഥികളാണ് റൈഡില്‍ പങ്കെടുക്കുന്നത്.

ഭിന്നശേഷി സഹോദരങ്ങളുടെയും അവരുടെ സംരക്ഷണ കൂട്ടായ്മകളുടെയും പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ അവതരിപ്പിക്കാന്‍ വ്യത്യസ്തമായൊരു ആശയമെന്ന നിലയ്ക്കാണ് സൈക്കിള്‍ റൈഡ് നടത്താന്‍ തീരുമാനിച്ചതെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നിരവധി സാമൂഹ്യസേവന സന്നദ്ധ സംഘടനകള്‍ ഇതിനോടകം തന്നെ റൈഡിനു പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഭാരത് കേരള ഏരിയാ ഡയറക്ടര്‍ ഫാ.റോയി കണ്ണന്‍ചിറ സിഎംഐ, അസോസിയേഷന്‍ ഓഫീസ് ഇന്റലക്ച്വലി ഡിസേബിള്‍ഡ് (എയ്ഡ്) ചെയര്‍മാന്‍ ഫാ.റോയി വടക്കേല്‍, എക്‌സോസിയ കണ്‍വീനര്‍ ദേവജിത്ത് എന്നിവരാണ് ബൃഹദ് പരിപാടിക്കു നേതൃത്വം നല്‍കുന്നത്. ഞായറാഴ്ചത്തെ റൈഡ് തലശേരിയില്‍ സമാപിച്ചു. തിങ്കളാഴ്ച വയനാട്ടിലേക്കാണ് വിദ്യാര്‍ത്ഥികള്‍ റൈഡ് നടത്തുക. സംസ്ഥാനത്തുടനീളം 850 കിലോമീറ്റര്‍ പിന്നിടുന്ന സൈക്കിള്‍ റൈഡ് മേയ് ആറിന് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തു സമാപിക്കും.
Kerala, News, Differently Abled, Students, Kasaragod, Bekal, Cycle raid, Thiruvananthapuram, Teachers, Students Cycle raid with supports differently abled

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Differently Abled, Students, Kasaragod, Bekal, Cycle raid, Thiruvananthapuram, Teachers, Students Cycle raid with supports differently abled

Post a Comment