കാസര്‍കോട്: (my.kasargodvartha.com 02.04.2018) പ്രശ്‌ന സാധ്യതയുള്ള പ്രദേശങ്ങളില്‍ പള്ളികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചൂരിയില്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തി ഒരു വര്‍ഷം തികയുന്നതിനു മുമ്പ് മീപ്പുഗിരിയില്‍ പള്ളിക്കു നേരെ വീണ്ടും ആക്രമണമുണ്ടായിരുന്നു. ആരാധാനലായങ്ങള്‍ തകര്‍ത്തും പണ്ഡിതമാരെ കൊലപ്പെടുത്തിയും സാമുദായിക കലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. നാട്ടില്‍ കലാപമുണ്ടാക്കി സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറും ആഭ്യന്തര വകുപ്പും തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
പല കേസുകളും നിസാരവല്‍ക്കരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കാസര്‍കോടും പരിസര പ്രദേശങ്ങളും ലഹരി മാഫിയകളുടെ താവളമായി മാറിയിരിക്കുന്നു. യുവാക്കളേയും വിദ്യാര്‍ത്ഥികളേയും ലക്ഷ്യം വെച്ചാണ് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നത്. ചില ഉദ്യോഗസ്ഥരുടെ സഹായം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. തങ്ങളുടെ മക്കളുടെ കൂട്ടുകെട്ടും പെരുമാറ്റവും പോക്ക് വരവും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. വഴി തെറ്റുന്ന മക്കളെ നേര്‍വഴിക്ക് കൊണ്ട് വരാന്‍ രക്ഷിതാക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും പള്ളി, മദ്രസ, സ്‌കൂള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്യാമ്പെയിന്‍ നടത്താന്‍ ബന്ധപ്പെട്ട ജമാഅത്ത് കമ്മിറ്റികള്‍ മുന്നിട്ടിറങ്ങണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ല സ്വാഗതം പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍ എ, എന്‍.എ. അബൂബക്കര്‍, കെ.എം. അബ്ദുല്‍ ഹമീദ് ഹാജി, കെ.എസ്. മുഹമ്മദ് കുഞ്ഞി ഹാജി, എ. അബ്ദുര്‍ റഹ് മാന്‍, മജീദ് പട്‌ല, അഷ്‌റഫ് ബദിയടുക്ക പ്രസംഗിച്ചു. കെ.ബി. മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News,Samyuktha Muslim Jamaath demands protect Masjids
< !- START disable copy paste -->Keywords: Kerala, News,Samyuktha Muslim Jamaath demands protect Masjids