ചെര്‍ക്കള: (my.kasargodvartha.com 07.04.2018) കൊലപാതക രാഷ്ട്രീയം ജീവനെടുത്ത ശുഐബിന്റെ സ്മരണകളിരമ്പിയ വേദിയില്‍ അരുംകൊല രാഷ്ട്രീയത്തിനെതിരെ സംസ്‌ക്കാരസാഹിതിയുടെ 'വാളല്ല എന്‍ സമരായുധം' കലാജാഥക്ക് പ്രൗഢഗംഭീര തുടക്കം. ശുഐബിന്റെ പിതാവ് മുഹമ്മദ് സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന് പതാക കൈമാറിയാണ് കലാജാഥ ഉദ്ഘാടനം ചെയ്തത്.
ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടിയിലും മതത്തിലും തത്വസംഹിതയിലും വിശ്വസിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ആ അവകാശ സംരക്ഷണത്തിനുള്ള പോരാട്ടമാണ് കലാജാഥ എന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, സംസ്‌ക്കാര സാഹിതി ജനറല്‍ കണ്‍വീനര്‍ എന്‍.വി പ്രദീപ്കുമാര്‍, പ്രഫ. ജി.വി ഹരി, സംസ്‌ക്കാര സാഹിതി സംസ്ഥാന ഭാരവാഹികളായ അനി വര്‍ഗീസ്, ഷിബു വൈക്കം, മോഹന്‍ജി വെണ്‍പുഴശേരി, ജില്ലാ ചെയര്‍മാന്‍ വി.വി പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനവേദിയില്‍ കവിതാ ആലാപനവും ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വഹിച്ച രാഷ്ട്രീയ ഫാസിസത്തിനെതിര 'വാളല്ല എന്‍ സമരായുധം' എന്ന തെരുവുനാടകവും അവതരിപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്റെ ജനമോചനയാത്രയുടെ മുന്നൊരുക്കമായാണ് തലേദിവസം കലാജാഥയുടെ പ്രയാണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Cherkala, Samskara Sahiythi Kala Jadha starts.