ദോഹ: (my.kasargodvartha.com 05.04.2018) ഖത്തറിലെ കാസര്‍കോട് ജില്ല നീലേശ്വരം തൈക്കടപ്പുറം നിവാസികളുടെ കൂട്ടായ്മയായ ( ഖത്തര്‍, തൈക്കടപ്പുറം പ്രവാസി അസോസിയേഷന്‍ എക്സ്റ്റാഗ്) പ്രഥമ കണ്‍വെന്‍ഷന്‍ ദോഹ ആസ്‌പെയര്‍ പാര്‍ക്കില്‍ ചേര്‍ന്നു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി ചെയര്‍മാനായി മുഹമ്മദ് കുഞ്ഞി തൈലക്കണ്ടിയേയും, ജനറല്‍ കണ്‍വീനറായി മുത്തലിബ് പറമ്പത്ത്, വിവിധ സോണല്‍ കോര്‍ഡിനേറ്റര്‍മാരായി മുഹമ്മദ് റാഫി (നുസ്രത്ത്) ഇര്‍ഷാദ് യു എം (സെന്‍ട്രല്‍) അനസ് പി വി (അഴിത്തല) ട്രഷററായി ഇസ്മായില്‍ ഇന്‍സാറ്റ് എന്നിവരെയും തിരഞ്ഞെടുത്തു.
തൈക്കടപ്പുറത്തെ മൂന്ന് മഹല്ലുകള്‍ കേന്ദ്രീകരിച്ച് സേവന, സംസ്‌കരണ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ഖത്തര്‍ പ്രവാസികളായ പ്രദേശത്തുകാരുടെ ഉന്നമനത്തിനും വേണ്ടി സാദ്ധ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യുകയെന്നതും കൂട്ടായ്മയുടെ ലക്ഷ്യങ്ങളായി കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
അബ്ദുല്‍ അസീസ് കെ, ഷംസീര്‍, അന്‍സാബ്, ഇര്‍ഷാദ്, ഷിഹാബ് ഫവാസ്, സാബിര്‍, അന്‍വര്‍, അനസ്, ജാഫര്‍, അബ്ദുല്‍ റഹ് മാന്‍ എന്നിവര്‍ പങ്കെടുത്തു. മുഹമ്മദ് കുഞ്ഞി തായലക്കണ്ടി അധ്യക്ഷത വഹിച്ചു. മുത്തലിബ് സ്വാഗതവും ഇസ്മാഇല്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, Doha, Convention, Bearers, Qatar, Thaikkadapuram Expat association convention.