Join Whatsapp Group. Join now!

പരപ്പ ആസ്ഥാനമായി പുതിയ പഞ്ചായത്തിന് സാധ്യതയേറി

പരപ്പ ആസ്ഥാനമായി പുതിയ പഞ്ചായത്തിന് സാധ്യതയേറി. ഭരണമുന്നണിയിലെ മുഖ്യ കക്ഷിയായ സിപിഎമ്മും റവന്യൂ വകുപ്പ് കയ്യാളുന്ന സിപിഐയും പരപ്പ പഞ്ചായത്ത് രൂപീകരിക്കുന്നതില്‍ Kerala, News, Parappa, Chanced, New Panchayath.
പരപ്പ: (my.kasargodvartha.com 11.04.2018) പരപ്പ ആസ്ഥാനമായി പുതിയ പഞ്ചായത്തിന് സാധ്യതയേറി. ഭരണമുന്നണിയിലെ മുഖ്യ കക്ഷിയായ സിപിഎമ്മും റവന്യൂ വകുപ്പ് കയ്യാളുന്ന സിപിഐയും പരപ്പ പഞ്ചായത്ത് രൂപീകരിക്കുന്നതില്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. പഞ്ചായത്തിനായുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.

ബുധനാഴ്ച നടക്കുന്ന സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി യോഗവും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. ഇതിനായി ഒരു സമിതിക്കും രൂപം നല്‍കി. നീലേശ്വരം, പനത്തടി, എളേരി ഏരിയാ സെക്രട്ടറിമാര്‍, പുതിയ പഞ്ചായത്തിന്റെ പരിധിയില്‍ വരാന്‍ സാധ്യതയുള്ള ലോക്കല്‍ സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്നതാണ് സമിതി. പഞ്ചായത്തിന്റെ അതിര്‍ത്തി സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പഠിച്ച് നിര്‍ദേശം സമര്‍പ്പിക്കാനാണ് ഇവരെ ചുമതലപ്പെടുത്തിയത്. കിനാനൂര്‍ കരിന്തളം, കോടോംബേളൂര്‍, ബളാല്‍ പഞ്ചായത്തുകള്‍ വിഭജിച്ചായിരിക്കും പരപ്പ പഞ്ചായത്ത് രൂപീകരിക്കുക.

വില്ലേജുകള്‍ അതിര്‍ത്തികളായി നിശ്ചയിച്ച് വിഭജനം നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ ചില പ്രദേശങ്ങളുടെ കാര്യത്തില്‍ ഈ നിബന്ധനയില്‍ ഇളവുണ്ടായേക്കും. പരപ്പ ആസ്ഥാനമായി പുതിയ പഞ്ചായത്തെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പരപ്പ പഞ്ചായത്തിന് രൂപം നല്‍കിയിരുന്നു. എന്നാല്‍ വാര്‍ഡു വിഭജനം സംബന്ധിച്ച കാര്യങ്ങള്‍ കോടതി കയറിയതോടെ തീരുമാനം റദ്ദ് ചെയ്യുകയായിരുന്നു. പുതിയ പഞ്ചായത്ത് വന്നാല്‍ ഭരണം തങ്ങള്‍ക്കു ലഭിക്കുമെന്ന് സിപിഎം നേതൃത്വത്തിന് ഉറപ്പുള്ളത് കൊണ്ടുതന്നെയാണ് പഞ്ചായത്ത് രൂപീകരണത്തില്‍ സിപിഎം മുന്‍ഗണന നല്‍കുന്നത്.

മലയോര താലൂക്കും ബ്ലോക്ക് പഞ്ചായത്തും നിലവില്‍ വന്നതോടെ പരപ്പ ആസ്ഥാനമായി പഞ്ചായത്തും രൂപീകരിക്കപ്പെട്ടാല്‍ മലയോരത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടാന്‍ കഴിയുമെന്നും പാര്‍ട്ടി നേതൃത്വം കരുതുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Parappa, Chanced, New Panchayath, New Panchayat in Kasaragod.
 < !- START disable copy paste -->

Post a Comment