ഉപ്പള: (my.kasargodvartha.com 19.04.2018) പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കി നായര്‍ മൂല ഫാമിലി അസോസിയേഷന്‍ മാതൃകയാവുന്നു. ബായര്‍ നായര്‍ മൂല ഫാമിലി അസോസിയേഷനു കീഴിലെ ഫാമിലി ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ഇത്തരമൊരു സംരംഭത്തിനു തുടക്കമിട്ടത്. ബായാര്‍ പ്രദേശത്തെ പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്വാസകരമാവുകയാണ് ഈ സേവനം.
അസോസിയേഷനു കീഴിലെ ഡോക്ടര്‍മാര്‍ മാസത്തില്‍ ഒരു തവണ ഞായറാഴ്ചയാണ് സേവനം നല്‍കുന്നത്. നായര്‍ മൂല ഹെല്‍ത്ത് സെന്റര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം നായര്‍ മൂല കുടുംബത്തിലെ ഹാജി പക്രാബ മാസ്റ്റര്‍ കട്ടതമൂല നിര്‍വഹിച്ചു. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.

Keywords: Kerala, News, Nair moola Family's free treatment for patients