കാസര്‍കോട്:(my.kasargodvartha.com 18/04/2018) കെ.എസ്.എസ്.പി.യു. (കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍) ജില്ലാ സമ്മേളനം 21-ന് നടക്കും. സമ്മേളനം ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10-ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി കെ മാധവന്‍ നായര്‍ അധ്യക്ഷനാവും.
സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനം രാവിലെ 9.30-ന് ചെര്‍ക്കള ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിക്കും. ചടങ്ങില്‍ സംഘടനയുടെ മാസികയ്ക്ക് കൂടുതല്‍ വരിക്കാരെ ചേര്‍ത്ത ബ്ലോക്കിനുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്യും. അധികാരികള്‍ പെന്‍ഷന്‍കാരോട് കാണിക്കുന്ന അവഗണനയും പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വവും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.കെ.മാധവന്‍ നായര്‍, പി.കുഞ്ഞമ്പുനായര്‍, എ.നാരായണന്‍, കൃഷ്ണന്‍ കുട്ടമത്ത്, എം.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, യു.രവിചന്ദ്ര, എ.കെ.നായര്‍, ഡി.രാമകൃഷ്ണ ഭട്ട്, പി.വി.കുഞ്ഞമ്പുനായര്‍, ബി.ബാലകൃഷ്ണ അഗിത്തായ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Kasaragod, District conference, N A Nellikunnu, MLA, Inauguration, KSSPU District Conference on 21st