Join Whatsapp Group. Join now!

ജസീമിന്റെ മരണം; സത്യാഗ്രഹ സമരം അവസാനിപ്പിച്ചു

ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മാങ്ങാട് ചോയിച്ചിങ്കല്ലിലെ ജെ മുഹമ്മദ് ജസീമിന്റെ (15) മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജനകീയ Kerala, News, Jaseem's Death; Strike Stopped
മേല്‍പറമ്പ: (my.kasargodvartha.com 12.04.2018) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മാങ്ങാട് ചോയിച്ചിങ്കല്ലിലെ ജെ മുഹമ്മദ് ജസീമിന്റെ (15) മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി മേല്‍പറമ്പില്‍ നടത്തിയ അനിശ്ചിതകാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചു.

അറസ്റ്റിലായവരെ നാര്‍ക്കോ അനാലിസിസ് അടക്കമുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി കോടതിയുടെ അനുമതി തേടുമെന്നും മരണം മറച്ചുെവച്ചതിന് നിയമവിദഗ്ധരുമായി ആലോചിച്ച് കേസെടുക്കുമെന്നും പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് സമരം താത്കാലികമായി അവസാനിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രി, ഡി.ജി.പി. എന്നിവര്‍ക്കും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പരാതി നല്‍കിയിരുന്നു.

Kerala, News, Kasargod, Jaseem's Death; Strike Stopped, Jaseem's Death; Strike Stopped.

സമാപനം കര്‍മസമിതി ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. സൈഫുദ്ദീന്‍ കെ. മാക്കോട് അധ്യക്ഷത വഹിച്ചു. ബി.കെ. മുഹമ്മദ് ഷാ, സഈദ് തങ്ങള്‍, ഇംഗ്ലീഷ് അഷ്റഫ്, ഡോ. മോഹനന്‍ പുലിക്കോടന്‍, അബൂബക്കര്‍ ഉദുമ, അബ്ദുല്ലക്കുഞ്ഞി, എം.എ മുഹമ്മദ് കുഞ്ഞി മൗലവി, റിയാസ് കീഴൂര്‍, ഷിഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Jaseem's Death; Strike Stopped, Jaseem's Death; Strike Stopped.< !- START disable copy paste -->

Post a Comment