Join Whatsapp Group. Join now!

ഇമാം ശാഫീ ഇസ്ലാമിക്ക് അക്കാദമി പത്താം വാര്‍ഷിക സമ്മേളനത്തിന് ഒമ്പതിന് പതാക ഉയരും

ജില്ലയിലെ മത ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഇമാം ശാഫീ ഇസ്ലാമിക്ക് അക്കാദമിയുടെ പത്താം വാര്‍ഷികവും ഒന്നാം സനദ്Kerala, News, Imam Shafee Islamic Academy 10th year Celebration Starts on 9th
കുമ്പള: (my.kasargodvartha.com 08.04.2018) ജില്ലയിലെ മത ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഇമാം ശാഫീ ഇസ്ലാമിക്ക് അക്കാദമിയുടെ പത്താം വാര്‍ഷികവും ഒന്നാം സനദ് ദാന സമ്മേളനത്തിനും തുടക്കം കുറിച്ച് ഏപ്രില്‍ 9-ന് രാവിലെ പതാക ഉയര്‍ത്തുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ കുമ്പള പ്രസ് ഫോറത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സ്വാഗത സംഘം ട്രഷറര്‍ ഹാജി. കെ. മുഹമ്മദ് അറബിയാണ് പതാക ഉയര്‍ത്തുക. വിദ്യാഭ്യാസ സാമ്പത്തിക രംഗത്ത് പിന്നോക്കമായ സമൂഹത്തിലെ സമര്‍ത്ഥരായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ഉന്നതമായ ധാര്‍മ്മിക വിദ്യയോടൊപ്പം സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കുക എന്നതാണ് ലക്ഷ്യം. അത്തരത്തില്‍ മത ഭൗതിക പഠനം പൂര്‍ത്തിയാക്കിയ മുപ്പത് യുവ പണ്ഡിതരും ഖുര്‍ആന്‍ മന:പാഠമാക്കിയ പതിനഞ്ച് ഹാഫിളുകള്‍ക്കടക്കം സനദ് നല്‍കും. സമ്മേളനം ഹൈദറാബാദ് നിസാമിയ യൂണിവര്‍സിറ്റി പ്രിന്‍സിപ്പള്‍ മൗലാനാ മുഫക്കിറുല്‍ ഇസ്ലാം മുഫ്ത്തി ഖലീല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. ഒമ്പത് മുതല്‍ പതിനഞ്ച് വരെ നടക്കുന്ന പരിപാടികളില്‍ രാഷ്ട്രീയ-സാമൂഹിക മതപണ്ഡിതന്മാര്‍ക്കു പുറമേ കേരള കര്‍ണ്ണാടക മന്ത്രിമാരടക്കം സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കെ.എല്‍. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, സുബൈര്‍ നിസാമി, അബ്ദുര്‍ റഹ് മാന്‍ ഹൈതമി, മൂസാ ഹാജി കോഹിനൂര്‍, സൈഫുദ്ദീന്‍ പേരാല്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Imam Shafee Islamic Academy 10th year Celebration Starts on 9th
< !- START disable copy paste -->

Post a Comment