Join Whatsapp Group. Join now!

'പ്രോത്സാഹനമേകിയാല്‍ ഇനിയും പ്രതിഭകള്‍ ഉയര്‍ന്ന് വരും'

ക്രിക്കറ്റ് കളി കാര്യമായെടുക്കുകയും കഴിവുള്ള കുട്ടികളെ കണ്ടെത്തി ക്ലബ്ബുകളും രക്ഷിതാക്കളും പ്രോത്സാഹനം നല്‍കുകയും ചെയ്താല്‍ ജില്ലയില്‍ നിന്നും മികച്ച പ്രതിഭകളെ സൃഷ്ടിക്കാന്‍Kerala, News, Felicitation for Asharuddin
കാസര്‍കോട്: (my.kasargodvartha.com 08.04.2018) ക്രിക്കറ്റ് കളി കാര്യമായെടുക്കുകയും കഴിവുള്ള കുട്ടികളെ കണ്ടെത്തി ക്ലബ്ബുകളും രക്ഷിതാക്കളും പ്രോത്സാഹനം നല്‍കുകയും ചെയ്താല്‍ ജില്ലയില്‍ നിന്നും മികച്ച പ്രതിഭകളെ സൃഷ്ടിക്കാന്‍ ഇനിയും സാധിക്കുമെന്ന് രഞ്ജി താരം അസ്ഹറുദ്ദീന്‍ അഭിപ്രായപ്പെട്ടു. പരവനടുക്കം യുണൈറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നല്‍കിയ ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അസ്ഹറുദ്ദീന്‍.

കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ഹാരിസ് ചൂരി ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് പ്രസിഡണ്ട് മനാസ് എം എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹഫീസുല്ല കെ.വി സ്വാഗതം പറഞ്ഞു. യുണൈറ്റഡ് രക്ഷാധികാര സമിതി അംഗം ഖാദര്‍ കുന്നില്‍ ആമുഖ ഭാഷണം നടത്തി. കലാ കായിക രംഗത്ത് മാത്രമല്ല, വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിലെയും ക്ലബ്ബിന്റെ സംഭാവനകള്‍ അദ്ദേഹം അക്കമിട്ടു നിരത്തുകയും, വിട പറഞ്ഞ യുണൈറ്റഡിയന്‍ സഹകാരികളായ സി.എല്‍ മുഹമ്മദ്, നാസര്‍ പെരിയ എന്നിവരെ പരിപാടിയില്‍ അനുസ്മരിച്ചു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ എം അബ്ദുര്‍ റഹ് മാന്‍, കേരളാ അണ്ടര്‍ 25 ക്രിക്കറ്റ് ടീം മാനേജറായി തിരഞ്ഞെടുക്കപ്പെട്ട ടി എം ഇഖ്ബാല്‍, മുന്‍ രഞ്ജി താരവും കാസര്‍കോട് എ ഡിവിഷന്‍ ലീഗിലെ ബെസ്റ്റ് ഓള്‍ റൗണ്ടര്‍ താരവുമായ ചന്ദ്രശേഖര എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ക്ലബ്ബിന്റെ ഉപഹാരങ്ങള്‍ അസ്ഹറുദ്ദീന് പ്രസിഡണ്ട് മനാസ് എം എ, കെ എം അബ്ദുര്‍ റഹ് മാന് ക്ലബ്ബ് രക്ഷാധികാര സമിതിയംഗം സി എല്‍ ഹമീദ്, ടി എം ഇഖ്ബാലിന് ക്ലബ്ബ് രക്ഷാധികാര സമിതിയംഗം ഖാദര്‍ കുന്നില്‍ എന്നിവര്‍ കൈമാറി.

ക്ലബ്ബ് രക്ഷാധികാരിയും സംസ്‌കാരിക പ്രവര്‍ത്തകനുമായ സി.എല്‍ ഹമീദ്, ക്രിക്കറ്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ടി. നിയാസ്, ഷാഫി പെര്‍വാഡ്, എന്‍.എ. ബദറുല്‍ മുനീര്‍, അസീസ് തായത്തൊടി, എം.എ. സിദ്ദീഖ്, അബൂബക്കര്‍, അസ്ലം മച്ചിനടുക്കം, അന്‍വര്‍ ശംനാട്, നിവിന്‍, ജാഫര്‍ പടുപ്പില്‍, ജലീല്‍ സി എച്ച്, എം എച്ച് സാലിഖ്, അനസ് പടുപ്പില്‍, ക്രിക്കറ്റ് അസോസിയേഷന്‍ നെറ്റ്‌സ് ആന്‍ഡ് കോച്ചിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖലീല്‍ സി എം എസ്, മുബീന്‍ ഹൈദര്‍, അബ്ദുല്‍ ഹക്കീം, നാസര്‍ നെച്ചിപ്പടുപ്പ്, ജാഫര്‍ നെച്ചിപ്പടുപ്പ്, അബ്ദുല്ല അബ്ദുല്‍ ഖാദര്‍, മുനവ്വര്‍ ബിന്‍ മുഷ്താഖ്, സര്‍വ്വര്‍ അബ്ദുല്ല, മുസമ്മില്‍ എന്‍, മുഹമ്മദ് നാജിര്‍, സാബിഖ് സി എല്‍, നൗഷാദ് മച്ചിനടുക്കം, സമീര്‍, വിനോദ് കുമാര്‍, കെ ശിഹാബ് ആരിക്കാടി, റഹ് മാന്‍ പാണത്തൂര്‍ എന്നിവര്‍ സംസാരിച്ചു. സാലിഹ് സി എല്‍ നന്ദി പറഞ്ഞു.

< !- START disable copy paste -->

Post a Comment