Join Whatsapp Group. Join now!

ഡോ. എം എ ഷംനാടിന് യാത്രയയപ്പ് നല്‍കി

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ കാസര്‍കോട് നഗരസഭക്ക് കീഴില്‍ പ്രവര്‍ത്തിപ്പിക്കുന്ന വയോമിത്രം പദ്ധതിയുടെ മൊബൈല്‍ ക്ലിനിക്കിന്റെ പ്രഥമ ഡോ Kerala, News, MA Shamnad, Farewell for MA Shamnad, Vayomithram, Fort Road Samskarika Vedi
കാസര്‍കോട്: (my.kasargodvartha.com 27/04/2018) കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ കാസര്‍കോട് നഗരസഭക്ക് കീഴില്‍ പ്രവര്‍ത്തിപ്പിക്കുന്ന വയോമിത്രം പദ്ധതിയുടെ മൊബൈല്‍ ക്ലിനിക്കിന്റെ പ്രഥമ ഡോക്ടറും സേവന രംഗത്ത് നിന്നും സ്വയം വിരമിക്കുന്നതുമായ ഡോ: എം എ ഷംനാടിന് ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രവും വയോമിത്രം കുടുംബാഗങ്ങളും യാത്രയപ്പ് നല്‍കി. തുടര്‍ച്ചയായി ഏഴ് വര്‍ഷത്തോളമായി ഡോ. ഷംനാട് വയോമിത്രം ക്ലിനിക്കിന് നല്‍കിയ ആത്മാര്‍ത്ഥമായ സേവനത്തിലെ നിരവധി അനുഭവങ്ങളും ഓര്‍മകളുമായി വയോമിത്രം കുടുംബാംഗങ്ങള്‍ ഡോക്ടറെ യാത്രയാക്കാനെത്തി.


ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന യാത്രയയപ്പില്‍ നഗരസഭാംഗം റാഷിദ് പൂരണം ഡോ: ഷംനാടിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ടി എ അഹമ്മദ് ഹാജി, കെ എ മുഹമ്മദ്, റാഫി കുന്നില്‍, മുഹമ്മദ് സാലിഹ്, ജാബിര്‍ കെ ആര്‍, ജിഷോ ജെയിംസ്, ഗീതു ശ്രീധര്‍, സിന്ധു സി ആര്‍, സദാശിവന്‍, യൂസഫ് ഷെയ്ഖ്, എ ലത്തീഫ്, മോഹനന്‍ എം കെ എന്നിവര്‍ പ്രസംഗിച്ചു. നൗഷാദ് കരിപ്പൊടി സ്വാഗതവും, മഷൂദ് ഫോര്‍ട്ട് റോഡ് നന്ദിയും പറഞ്ഞു.

Keywords: Kerala, News, MA Shamnad, Farewell for MA Shamnad, Vayomithram, Fort Road Samskarika Vedi

Post a Comment