Join Whatsapp Group. Join now!

ദുബൈ ചെര്‍ക്കള ക്രിക്കറ്റ് ലീഗ്; സബ്ക്ക സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്‍മാരായി; റണ്ണേര്‍സ് അപ്പ് പട്ടം ബംബ്രാണി റോയല്‍സ് കരസ്ഥമാക്കി

യു എ ഇ സ്വദേശികളായ പ്രവാസി ചെര്‍ക്കള യുവ കൂട്ടായ്മയും ഗ്രീന്‍സ്റ്റാര്‍ ആര്‍ട്‌സ് Gulf, News, Sports, Cricket, Dubai Cherkala Cricket League; Sabka Strikers Wins The Championship
ദുബൈ: (www.mykasargodvartha.com 06.04.2018) യു എ ഇ സ്വദേശികളായ പ്രവാസി ചെര്‍ക്കള യുവ കൂട്ടായ്മയും ഗ്രീന്‍സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച രണ്ടാമത് യുഎഇ ചെര്‍ക്കള പ്രിമിയര്‍ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ഫൈനല്‍ മത്സരത്തില്‍ ബംബ്രാണി റോയല്‍സിനെ പരാജയപ്പെടുത്തി സബ്ക്ക സ്‌ട്രൈക്കേഴ്‌സ് അങ്കോള ചാമ്പ്യന്‍മാരായി.

ദുബൈ അല്‍ ഇത്തിഹാദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച മല്‍സരങ്ങളില്‍ സോണല്‍-ജില്ലാ ലീഗ് താരങ്ങളടങ്ങിയ ആറു ടീമുകളാണ് മാറ്റുിരച്ചത്. കെ എം സി സി നേതാവ് ഹനീഫ് ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. മുനീര്‍ പി ചെര്‍ക്കളം അധ്യക്ഷത വഹിച്ചു. അസീസ് കമാലിയ സ്വാഗതവും സിദ്ദീഖ് സി എം സി നന്ദിയും പറഞ്ഞു.

Gulf, News, Sports, Cricket, Dubai Cherkala Cricket League; Sabka Strikers Wins The Championship

ദുബൈ മൗണ്ട് റോയല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഗ്രീന്‍സ്റ്റാര്‍ സ്‌നേഹ സംഗമവും സീസണ്‍ 2 സമാപന സമ്മാനദാനവും ദുബൈ കെ എം സി സി വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. ചാമ്പ്യന്‍മാര്‍ക്ക് ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടിയും, റണ്ണേഴ്‌സ് അപ്പിന് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടിയും ട്രോഫി സമ്മാനിച്ചു. ഫയര്‍പ്ലേ ടീമായി തിരഞ്ഞെടുക്കപ്പെട്ട യുണൈറ്റഡ് ബേര്‍ക്ക ടീമിന് ദീനാര്‍ ട്രാവല്‍സ് ഉടമ ഫൈസല്‍ മുഹ്‌സിന്‍ സമ്മാനദാനം നടത്തി.

മികച്ച വ്യക്തിഗത പ്രകടനങ്ങള്‍ക്ക് കാസര്‍കോട് ജില്ലാ കെഎംസിസി സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്കം, മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി പിഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, സലിം ചേരങ്കൈ, സത്താര്‍ ആലംപാടി, ഇബി അഹമ്മദ് ചെടേക്കാല്‍, എ കെ കരീം മൊഗര്‍, ജിഎസ് ഇബ്രാഹിം സമ്മാനദാനം നടത്തി.

സ്‌നേഹസംഗമത്തില്‍ ഹനീഫ് ചെര്‍ക്കള അധ്യക്ഷത വഹിച്ചു. അസീസ് കമാലിയ ആമുഖ പ്രസംഗം നടത്തി.

ഹനീഫ് ടിആര്‍ മേല്‍പറമ്പ്, ഷാഫി ഖാളി ചെര്‍ക്കളം, നൗഫല്‍ ചേരൂര്‍, സത്താര്‍ നാരമ്പാടി, സിദ്ധീഖ് ചൗക്കി, ഖാലിദ് മല്ലം, വിക്ടര്‍ ഒക്കൊച്ചെ നൈജീരിയ, അല്‍ജോണ്‍ ഉംബാച്ചെ, സിദ്ദീഖ് കനിയടുക്കം, സിദ്ദീഖ് സിഎംസി, മുനീര്‍ കനിയടുക്കം, മുനീര്‍ ബീജന്തടുക്കം, നാസര്‍ മല്ലം, ജസീം ചെര്‍ക്കള, സിദ്ദീഖ് ചിന്തി, റിയാസ് പിബി, ഉനൈസ് ബാലടുക്കം, സാലി അല്ലാമ, അബ്ദുല്‍ റഹ്മാന്‍ മാഷ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. മുനീര്‍ പി ചെര്‍ക്കളം സ്വാഗതവും ഖാദര്‍ താജ് ചെര്‍ക്കള നന്ദിയും പറഞ്ഞു. 

Gulf, News, Sports, Cricket, Dubai Cherkala Cricket League; Sabka Strikers Wins The Championship

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Sports, Cricket, Dubai Cherkala Cricket League; Sabka Strikers Wins The Championship

Post a Comment