Join Whatsapp Group. Join now!

ആസിഫ ബാനു കൊലപാതകം; പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം: എസ് എസ് എഫ്

ജമ്മു കാശ്മീരിലെ കത്വവയില്‍ മുസ്ലിം നാടോടി വിഭാഗമായ ബക്കര്‍വാള്‍ സമുദായത്തിലെ ആസിഫ എന്ന എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ അതിക്രൂരമായി ഒരാഴ്ചയോളം തടവിലിട്ട് ബലാത്സംഘം Kerala, News, Badiyadukka, Kashmir, Murder Child, The Accuse, Typically Punished, SFI.
ബദിയഡുക്ക: (my.kasargodvartha.com 14.04.2018) ജമ്മു കാശ്മീരിലെ കത്വവയില്‍ മുസ്ലിം നാടോടി വിഭാഗമായ ബക്കര്‍വാള്‍ സമുദായത്തിലെ ആസിഫ എന്ന എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ അതിക്രൂരമായി ഒരാഴ്ചയോളം തടവിലിട്ട് ബലാത്സംഘം നടത്തി നിര്‍ദയം വധിച്ച മുഴുവന്‍ പ്രതികള്‍ക്കും രാജ്യത്തു നിലവില്‍ ലഭിക്കാവുന്ന ഏറ്റവും കടുത്ത ശിക്ഷ നല്‍കി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എസ് എസ് എഫ് ബദിയഡുക്ക ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ഹിന്ദു ദേവാലയമാണ് കുട്ടിയെ തടവിലിടാനും പീഡിപ്പിക്കാനും പ്രതികള്‍ മറയായി ഉപയോഗിച്ചത്. ന്യൂനപക്ഷമായ ബക്കര്‍വാളുകളെ ഭയപ്പെടുത്തി നാടുകടത്താനും പദ്ധതി ഉണ്ടായിരുന്നു. ഒരേ സമയം വര്‍ഗീയ തീവ്രതയും മുസ്ലിം വിരുദ്ധതയും ഈ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രമസമാധാനം പാലിക്കേണ്ട പോലീസുകാരില്‍ ചിലരുടെ അറിവോടെയും ഒത്താശയോടെയും ആയിരുന്നു സംഭവം എന്നത് ഭീതിതമാണ്.

പ്രതികള്‍ക്ക് വേണ്ടി നടന്ന റാലിയില്‍ രണ്ടു മന്ത്രിമാര്‍ പങ്കെടുത്തത് ജനാധിപത്യ വിശ്വാസികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റും ജമ്മു സംസ്ഥാന ഗവണ്‍മെന്റും അടിയന്തിരമായി ഇടപെട്ടു പഴുതടച്ച അന്വേഷണം വേഗത്തില്‍ നടത്തി പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ആവശ്യപ്പെട്ടു. പ്രതിഷേധ സംഗമം കബീര്‍ ഹിമമി സഖാഫി ഗോളിയഡുക്കയുടെ അധ്യക്ഷതയില്‍ ഹൈദര്‍ ജൗഹരി കാനകോട് ഉദ്ഘാടനം ചെയ്തു.

അബ്ദുര്‍ റഹ് മാന്‍ സഖാഫി പൂത്തപ്പലം വിഷയാവതരണം നടത്തി. കരീം ജൗഹരി ഗാളിമുഖ സ്വാഗതവും മജീദ് ഫാളിലി കുണ്ടാര്‍ നന്ദിയും പറഞ്ഞു. ബദിയഡുക്ക ടൗണില്‍ നടന്ന പ്രകടനത്തിന് ഫൈസല്‍ സൈനി പെരഡാല, ഉമൈര്‍ ഹിമമി ദേലംപാടി, ആബിദ് നഈമി ബെളിഞ്ച, റഹീം സഅദി പരപ്പ, റസൂദ് നെക്രാജെ, ഹുസൈന്‍ കൊമ്പോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Badiyadukka, Kashmir, Murder Child, The Accuse, Typically Punished, SFI, Asifa's murder; SSF protested. < !- START disable copy paste -->

Post a Comment