കാസര്‍കോട്: (www.kasargodvartha.com 14.04.2018) 'ഉണരട്ടെ സവര്‍ണ്ണ ഇന്ത്യയുടെ മനസ്സാക്ഷി' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് എം.എസ്.എഫ് ഹരിത കാസര്‍കോട് ജില്ലാ കമ്മിറ്റി ആസിഫ വിഷയത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ജമ്മു കശമീരിലെ കത്വവയില്‍ ഹിന്ദുത്വ ഭീകരര്‍ അതിക്രൂരമായി മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ ബക്കര്‍വാല എന്ന മുസ്ലിം വിഭാഗത്തില്‍പ്പെട്ട എട്ടു വയസ്സുകാരി ആസിഫ ഭാനുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചും, കുറ്റകൃത്യം നടത്തിയ പ്രതികളെ രക്ഷപ്പെടുത്താനുള്ള ഗൂണ്ടമായ കരുക്കള്‍ നീക്കിയ സംഘപരിവാര്‍ ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെയും നീതിപീഡം കണ്ണ് തുറക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഹരിത സംസ്ഥാന സെക്രട്ടറി ഷഹീദ റാഷിദ് അധ്യക്ഷ വഹിച്ചു. ഗവണ്‍മെന്റ് കോളേജ് പരിസരത്ത് നിന്നും പ്രകടനത്തിന് തുടക്കം കുറിച്ചു. ഹരിത കാസര്‍കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി തസീല, ട്രഷറര്‍ അഷ്‌റീഫ, സലിസ, മുനീസ, സല്‍മ, ഷഹാന, ആഇശ, മുബീന, ആബിദ, സഫ് വാന, റഈസ എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, MSF, Haritha, Protest March, Kasaragod, Asifa's murder; MSF Haritha protested.