കാസര്‍കോട്:(my.kasargodvartha.com 13/03/2018) സംസ്ഥാനത്തുടനീളം ദളിത് കോളനികളില്‍ പട്ടിണി കിടക്കുന്നവര്‍ക്കായി അരി നല്‍കുന്നതിന് സംഭരിച്ചുവെച്ച അരിപ്പുരകളുണ്ടാക്കാനും ആശുപത്രികളില്‍ ബൈസ്റ്റാന്‍ഡര്‍മാരായി നില്‍ക്കാന്‍ ആളില്ലാത്തവര്‍ക്കായി നാഷണല്‍ സര്‍വ്വീസ് സ്‌ക്കീം വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി അവരുടെ സേവനം പ്രയോജനപ്പെടുത്താനുളള സുരക്ഷാ പദ്ധതിയും ആരംഭിക്കുമെന്ന് അനാഥരില്ലാത്ത ഭാരതം സംസ്ഥാന ജനറല്‍ സെക്രട്ടറി കലയപുരം ജോസ് പറഞ്ഞു.
കാസര്‍കോട് ജില്ല അനാഥരില്ലാത്ത ഭാരതം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടുവളം സി.ആര്‍.സി.യില്‍ നടന്ന സാമൂഹ്യപ്രവര്‍ത്തക സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജില്ലാ ചെയര്‍മാന്‍ കൂക്കാനം റഹ്മാന്‍ അധ്യക്ഷത വഹിച്ചു. 'അത്താണിയാവാം ആലംബഹീനര്‍ക്ക്' എന്ന വിഷയത്തെ അടിസ്ഥാനമാക്കി അഡ്വ. ടി.കെ. സുധാകരന്‍ ക്ലാസ്സെടുത്തു.
മാത്യു തോമസ്, സി. കൃഷ്ണന്‍ നായര്‍, പി.സി. വിജയന്‍ മാസ്റ്റര്‍, ടി.കെ. ഗോവിന്ദന്‍, ദേവസ്യ .വി.സി., പാറയില്‍ അബൂബക്കര്‍, ടി.എം. സുരേന്ദ്രനാഥ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി മധു മാണിയാട്ട് സ്വാഗതവും കെ.പി. മോഹനന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Kasaragod, Seminar starts in Colonies