Join Whatsapp Group. Join now!

തൊഴിലാളികള്‍ സംഘടിക്കേണ്ടത് കാലത്തിന്റെ അനിവാര്യത: എ. അബ്ദുര്‍ റഹ് മാന്‍

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ സംഘടനാപരമായി ശക്തിപ്പെടേണ്ടതും സര്‍ക്കാറിന്റെ ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം നേടേണ്ടതും ഏറെ അനിവാര്യമായിരിക്കുകയാണെന്ന് Kerala, News, Muliyar Panchayat STU Committee conference conducted
മുളിയാര്‍: (my.kasargodvartha.com 02.03.2018) അസംഘടിത മേഖലയിലെ തൊഴിലാളികള്‍ സംഘടനാപരമായി ശക്തിപ്പെടേണ്ടതും സര്‍ക്കാറിന്റെ ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം നേടേണ്ടതും ഏറെ അനിവാര്യമായിരിക്കുകയാണെന്ന് എസ്.ടി.യു. ദേശീയ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. മുളിയാര്‍ പഞ്ചായത്ത് എസ്.ടി.യു കമ്മിറ്റി ബോവിക്കാനം വ്യാപാരഭവന്‍ ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഉടലെടുത്ത സാമ്പത്തിക മേഖലയിലെ പ്രതിസന്ധി ഏറ്റവുമധികം ബാധിക്കുന്നത് തൊഴിലാളികളെയും, പാവപ്പെട്ടവരെയുമാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാറും സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാറും തൊഴിലാളികളോട് അനുവര്‍ത്തിക്കുന്നത് ദ്രോഹകരമായ സമീപനമാണ്. തൊഴിലാളികളെ ചൂഷണത്തില്‍ നിന്നും രക്ഷിക്കുന്നതിനു പകരം കുത്തകമുതലാളിമാരുടെയും, കോര്‍പറേറ്റുകളുടെയും തോഴന്‍മാരായി മാറിയിരിക്കുന്നു. സര്‍ക്കാറിന്റെ ഇളവുകളും, സൗജന്യങ്ങളും, അവര്‍ക്കു മാത്രമായിരിക്കുന്നുവെന്നതാണ് സമീപകാല സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരിപാടിയില്‍ പ്രസിഡണ്ട് മാഹിന്‍ മുണ്ടക്കൈ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. മെമ്പര്‍ഷിപ്പ് വിതരണോല്‍ഘാടനം എസ്.ടി.യു ജില്ലാപ്രസിഡണ്ട് എ. അഹ് മദ്ഹാജിയും, തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗത്വ കാര്‍ഡ് വിതരണോല്‍ഘാടനം ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് മുംതാസ് സമീറയും നിര്‍വ്വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സംസ്ഥാന ട്രഷറര്‍ ബി.കെ. അബ്ദുല്‍ സമദ്, തയ്യല്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ശംസുദ്ദീന്‍ ആയിറ്റി വിവിധ ഘടകങ്ങളുടെ ജില്ലാ മണ്ഡലം ഭാരവാഹികളായ പി.ഐ.എ. ലത്വീഫ്, അബൂബക്കര്‍ കണ്ടത്തില്‍, ബി.എം. ഹാരിസ്, എസ്.എം. മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം പൊവ്വല്‍, കെ. മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ ചാപ്പ, ഹനീഫ കൊടവഞ്ചി, ഷഫീഖ് ആലൂര്‍, ഷാഫി ചേരൂര്‍ പ്രസംഗിച്ചു.

സമ്മേളനത്തില്‍ മോട്ടോര്‍ തൊഴിലാളി, നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി അംഗത്വ രജിസ്‌ട്രേഷന്‍ നടത്തി.


Keywords: Kerala, News, Muliyar Panchayat STU Committee conference conducted
< !- START disable copy paste -->

Post a Comment