Join Whatsapp Group. Join now!

മുസ്ലിം ലീഗിനെ എതിര്‍ക്കുന്നവര്‍ ചരിത്രമറിയാത്തവര്‍: എം.സി. ഖമറുദ്ദീന്‍

മുസ്ലിം ലീഗിനെ എതിര്‍ക്കുന്നവര്‍ ചരിത്രമറിയാത്തവരും കഴിഞ്ഞ എഴുപത് വര്‍ഷമായി രാജ്യത്ത് മുസ്ലിം ലീഗ് News, Kerala, MSF,
നീലേശ്വരം:(my.kasargodvartha.com 13/03/2018) മുസ്ലിം ലീഗിനെ എതിര്‍ക്കുന്നവര്‍ ചരിത്രമറിയാത്തവരും കഴിഞ്ഞ എഴുപത് വര്‍ഷമായി രാജ്യത്ത് മുസ്ലിം ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ബാല പാഠമറിയാത്തവരുമാണെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍ അഭിപ്രായപ്പെട്ടു. നീലേശ്വരം മുനിസിപ്പല്‍ മുസ്ലിം ലീഗ് സമ്മേളനം തൈക്കടപ്പുറത്ത് ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് സി.കെ.കെ. മാണിയൂര്‍ അധ്യക്ഷത വഹിച്ചു. നവീകരിച്ച തൈക്കടപ്പുറം ശാഖാ മുസ്ലിം ലീഗ് ഓഫീസിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലിയും തൈക്കടപ്പുറം ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാനും നിര്‍വ്വഹിച്ചു. തൈക്കടപ്പുറം പ്രദേശത്തെ മുസ്ലിം ലീഗിന്റെ പഴയകാല നേതാക്കളായ എസ്.എ.പി. കുഞ്ഞഹമ്മദ് ഹാജി, സി.എച്ച്. മുഹമ്മദ്, എം.കെ. അബ്ദുല്ല ആറങ്ങാടി എന്നിവരെ സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലി ആദരിച്ചു.


അജ്മാന്‍ കെ.എം.സി.സി.യുടെ സഹായ വിതരണത്തിന്റെ ഭാഗമായുള്ള തയ്യല്‍ മെഷീന്‍ ബല്‍ക്കീസ് തൈക്കടപ്പുറം, കെ.സിന്ധു പള്ളിവളപ്പ്, ഇബ്രാഹിം കടിഞ്ഞിമൂല എന്നിവര്‍ക്ക് നല്‍കി ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍ വിതരണം ചെയ്തു. പുതുതായി ചുമതലയേറ്റ സംസ്ഥാന - ജില്ലാ ഭാരവാഹികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് സി.കെ.കെ. മാണിയൂര്‍ നിര്‍വ്വഹിച്ചു. നേരത്തെ നൂറുകണക്കിന് ഗ്രീന്‍ ഗാര്‍ഡ് വളണ്ടിയര്‍മാര്‍ മുസ്ലിം ലീഗിന്റെ പുതുതായി ചുമതലയേറ്റ സംസ്ഥാന-ജില്ലാ ഭാരവാഹികളെ തൈക്കടപ്പുറം സീറോഡ് ജംഗ്ഷന്‍ മുതല്‍ നടുവില്‍പ്പള്ളി പരിസരം വരെ ബാന്റ് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു.

കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വെങ്ങളം റഷീദ് മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹിം പറമ്പത്ത് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, തൃക്കരിപ്പൂര്‍ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.ടി.പി. അബ്ദുല്‍ കരീം, മണ്ഡലം വൈസ് പ്രസിഡണ്ട് റഫീഖ് കോട്ടപ്പുറം, ബഷീര്‍ വെള്ളിക്കോത്ത്, എം.എസ്.എഫ്.ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, എം കുഞ്ഞുമൊയ്തീന്‍ കുട്ടി ഹാജി, കെ. അബ്ദുര്‍ റഹ്മാന്‍ ഹാജി, റഹീം പുഴക്കര, എന്‍.പി. മുഹമ്മദ് കുഞ്ഞി ഹാജി, ഇസ്മാഈല്‍, പെരുമ്പ മുഹമ്മദ്, പി. അഹമ്മദ്, അസ്ഹറുദ്ദീന്‍ മണിയനോടി, കെ.എം. സൈനുദ്ദീന്‍ ഹാജി, രാമരം സലാം ഹാജി, പി.ബി. ജുനൈദ്, പി.ബി. ഉനൈസ് പ്രസംഗിച്ചു.

Post a Comment