Join Whatsapp Group. Join now!

ജസീമിന്റെ മരണം; കഞ്ചാവ് മാഫിയകളെ നിലക്കുനിര്‍ത്തണം, മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണം, ആവശ്യവുമായി നേതാക്കള്‍

കൗമാരക്കാര്‍ക്കിടയില്‍ ആക്രമണ പ്രവണത വളര്‍ന്ന് വരുന്നത് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കിയതിന്റെ ഉദാഹരണം: സാജിദ് മൗവ്വല്‍ ഉദുമ: ജില്ലയിലെ കൗമാരക്കാര്‍ക്കിടയില്‍ ആക്രമണ പ്രവണത വളര്‍ന്ന് വരുന്നത് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കിയതിന്റെKerala, News, Leaders on Jaseem's death
കൗമാരക്കാര്‍ക്കിടയില്‍ ആക്രമണ പ്രവണത വളര്‍ന്ന് വരുന്നത് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കിയതിന്റെ  ഉദാഹരണം: സാജിദ് മൗവ്വല്‍

ഉദുമ: (my.kasargodvartha.com 06.03.2018) ജില്ലയിലെ കൗമാരക്കാര്‍ക്കിടയില്‍ ആക്രമണ പ്രവണത വളര്‍ന്ന് വരുന്നത് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കിയതിന്റെ  ഉദാഹരണമാണെന്ന് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍ അഭിപ്രായപ്പെട്ടു. മാങ്ങാട്ടെ ജസീമിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും അന്വേഷണം ലഹരി മാഫിയകളിലേക്കും നീളണമെന്നും പോലീസ് നിസംഗത കൈവെടിയണമെന്നും സാജിദ് ആവശ്യപ്പെട്ടു.

കഞ്ചാവ് ലഹരി മാഫിയ വളരുന്നത് അധികൃതര്‍ നിസ്സംഗതയോടെ നോക്കിനില്‍ക്കുന്നു: യൂത്ത് കോണ്‍ഗ്രസ്

ഉദുമ: കലാലയങ്ങളും സ്‌കൂളുടെ പരിസരങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ്- ലഹരി മാഫിയ വളരുന്നത് നിസ്സംഗതയോടെ നോക്കി നില്‍ക്കുകയാണ് അതികൃതര്‍ ചെയ്യുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. സ്‌കൂള്‍ പരിസരങ്ങളില്‍ വിദ്യാര്‍ത്ഥികളെ ഉപയോഗപ്പെടുത്തിയാണ് ലഹരി വസ്തുകള്‍ വില്‍പ്പന നടത്തുന്നത്. ഇതിനെ നിയന്ത്രിക്കാനോ കുട്ടികള്‍ക്ക് ബോധവത്ക്കരണം നടത്തുന്നതിനോ അതികൃതര്‍ തയ്യാറാകുന്നില്ല. നിസ്സംഗത കൈവിട്ട് കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ്, എക്‌സൈസ് ഉദ്യേഗസ്ഥര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡണ്ട് രാജേഷ് പള്ളിക്കര അധ്യക്ഷത വഹിച്ചു. ഫര്‍ഷാദ് മാങ്ങാട്, വസന്തന്‍ പടുപ്പ്, സ്വരാജ് കാനത്തൂര്‍, മധു കുണ്ടോളംപാറ, സുധീഷ് പാണൂര്‍, ഗിരി കൃഷ്ണന്‍ കുടാല എന്നിവര്‍ സംസാരിച്ചു.

ജസീമിന്റെ മരണത്തിലെ ദുരൂഹതയകറ്റുക: പ്രവാസി സംഘം

ഉദുമ: മാങ്ങാട്ടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജസീമിന്റെ മരണത്തിലെ ദുരൂഹതയകറ്റണമെന്ന് പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് ജലീല്‍ കാപ്പില്‍ ആവശ്യപ്പെട്ടു. കേസില്‍ പോലീസിന്റെ ഭാഗത്തു നിന്നും നീതിപൂര്‍വ്വമായ അന്വേഷണമുണ്ടാകണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. ജസീമിന്റെ മരണത്തില്‍ പ്രവാസി സംഘം അനുശോചനം രേഖപ്പെടുത്തി.

Related News:
ജസീമിന്റെ മരണം കൊലപാതകമാണോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ല, വ്യക്തമായ അന്വേഷണം ഉണ്ടാകും: പോലീസ് ചീഫ്

ജസീമിന്റെ മരണം കൊലപാതകമാണെന്ന് തറപ്പിച്ച് പറഞ്ഞ് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി; ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും മുന്നറിയിപ്പ്

ജസീമിന്റെ മരണം ട്രെയിന്‍ തട്ടി; കൂടെയുണ്ടായിരുന്നവര്‍ വിവരങ്ങള്‍ പുറത്തുപറയാതിരുന്നത് ഭയം കാരണമെന്ന് പോലീസ്

ജസീമിന്റെ മരണം; കഞ്ചാവ് കൈവശം വെച്ചതിനും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നല്‍കിയതിനും ഉപയോഗിച്ചതിനും മൂന്നു പേര്‍ അറസ്റ്റില്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഏഴു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി

ജസീമിന്റെ മൃതദേഹം കണ്ടെത്തിയത് ഈ യുവാക്കളുടെ പോലീസ് ബുദ്ധി; വിദ്യാർത്ഥിയെ ചതിച്ചു കൊലപ്പെടുത്തിയതാണെന്ന ഉറച്ച വിശ്വാസത്തില്‍ നാട്ടുകാര്‍

ജസീമിന്റെ മരണത്തിന് കാരണമായത് തലയ്ക്കും ചുമലിനും വാരിയെല്ലിനുമേറ്റ ശക്തമായ ആഘാതമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്

ജസീമിന്റെ മൃതദേഹം കണ്ടെത്തിയത് പോലീസ് കസ്റ്റഡിയിലുള്ള സംഘത്തിലെ പ്രധാനിയുടെ വീട്ടുപരിസരത്തെ ഓവുചാലില്‍; പിടിയിലായവരില്‍ ജസീമിന്റെ ബന്ധുവും, ദുരൂഹത ഇരട്ടിച്ചു

ജാസിറിന്റെ മരണം; നാലു പേര്‍ പിടിയില്‍, പിടിയിലായ സുഹൃത്തും യുവാക്കളും നാട്ടുകാര്‍ക്കൊപ്പം തിരച്ചിലിനും കൂടി

കാണാതായ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തിൽ റെയിൽ വെ ട്രാക്കിനുസമീപം മരിച്ച നിലയിൽ കണ്ടെത്തി


< !- START disable copy paste -->

Post a Comment