മേല്‍പറമ്പ്: (my.kasargodvartha.com 20.03.2018) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മാങ്ങാട് ചോയിച്ചിങ്കല്ലിലെ ജെ മുഹമ്മദ് ജസീമിന്റെ (15) മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി മേല്‍പറമ്പില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് പിന്തുണയേറുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ജസീമിനെ ദുരൂഹ സാഹചര്യത്തില്‍ കളനാട് റെയില്‍വെ മേല്‍പാലത്തിന് താഴെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മരണം ട്രെയിന്‍ തട്ടിയാണെന്നും സംഭവത്തില്‍ കഞ്ചാവ് ഉപയോഗിച്ച മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മരണം കൊലപാകമാണെന്നും കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് ആക്ഷന്‍ സമിതി രൂപീകരിച്ച് സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കുന്നത്.
കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കിഴൂര്‍ ഖത്തീബ് മുനീര്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. സെയ്ഫുദ്ദീന്‍ മാക്കോട് സ്വാഗതം പറഞ്ഞു. ഷാഫി കട്ടക്കാല്‍, ജലീല്‍ കോയ, ഖാദര്‍ അറഫ, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, അബ്ദുല്ല കുഞ്ഞി കളനാട്, അഹമ്മദലി ബെണ്ടിച്ചാല്‍, ഇംഗ്ലീഷ് അഷ്‌റഫ്, അന്‍വര്‍ കോളിയടുക്കം, ഹനീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Action committee, Kasargod, Jaseem's death; Action committee protest started.