കാസര്‍കോട്: (my.kasargodvartha.com 07.03.2018) പ്രലോഭിപ്പിച്ചും വഞ്ചിച്ചും ഭീഷണിപ്പെടുത്തിയും വിദ്യാര്‍ത്ഥികളെ ലഹരിക്കടിമപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ക്യാമ്പസുകളിലെ മത രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായി ബോധവല്‍ക്കരണം നടത്തുകയും ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തുകയും ചെയ്യണമെന്ന് എസ് കെ എസ് എസ് എഫ് നേതാവ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അഭിപ്രായപ്പെട്ടു.
ഓരോ ക്യാമ്പസുകളിലും എല്ലാ സംഘടനകളുടെയും ലഹരി മുക്ത കോര്‍ഡിനേഷന്‍ സമിതി രൂപീകരിക്കണം. നിലവില്‍ ലഹരിക്കടിമപ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസുകളില്‍ തന്നെ കൗണ്‍സിലിംഗിനുള്ള സൗകര്യം ചെയ്ത് അതില്‍ നിന്ന് മോചിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറാകണം. ക്യാമ്പസും പരിസരവും ലഹരി മുക്തമാണെന്ന് ഉറപ്പ് വരുത്തണം. നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാവാന്‍ സാധ്യതയുള്ള ലഹരി വസ്തുക്കളെയും അത് ഉപയോഗിച്ചാലുള്ള ഭവിശ്യത്തുകളെ കുറിച്ചും രക്ഷിതാക്കള്‍ക്ക് അടിയന്തിരമായും പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്തണമെന്നും ജെഡിയാര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു.

Keywords: Kerala, News, Ibrahim Faisi Jediyar against Ganja