Join Whatsapp Group. Join now!

കാട്ടാന ശല്യം; പരിഹാരം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി എഫ് ഒ മാര്‍ച്ച്

കാട്ടാനയില്‍ നിന്നും കാര്‍ഷിക വിളകള്‍ സംരക്ഷിക്കുന്നതിനായി സോളാര്‍ വേലി സ്ഥാപിക്കുക, കാട്ടാനയെ തുരത്തുന്നതിനായി ജില്ലയില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് (ആര്‍ എ എഫ്) Kerala, News, Elephant attack; Action committee's march to DFO
കാസര്‍കോട്: (my.kasargodvartha.com 09.03.2018) കാട്ടാനയില്‍ നിന്നും കാര്‍ഷിക വിളകള്‍ സംരക്ഷിക്കുന്നതിനായി സോളാര്‍ വേലി സ്ഥാപിക്കുക, കാട്ടാനയെ തുരത്തുന്നതിനായി ജില്ലയില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് (ആര്‍ എ എഫ്) രൂപീകരിക്കുക, കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഡി എഫ് ഒ മാര്‍ച്ച് സംഘടിപ്പിച്ചു.

സി രാമചന്ദ്രന്‍ (ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ഉദ്ഘാടനം ചെയ്തു. സുധാകരന്‍ വി (കണ്‍വീനര്‍ ആക്ഷന്‍ കമ്മിറ്റി) സ്വാഗതം പറഞ്ഞു. ബേഡഡുക്ക പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ മാധവന്‍, പായം സുകുമാരന്‍, അംഗങ്ങളായ ടി ഗോപാലന്‍, രജനി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ മോഹനന്‍, കെ കുഞ്ഞിരാമന്‍, ടി ഗോപിനാഥന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Elephant attack; Action committee's march to DFO
< !- START disable copy paste -->

Post a Comment