Join Whatsapp Group. Join now!

കഞ്ചാവ് മാഫിയക്കെതിരെ ഡിവൈഎഫ്‌ഐ യുവ ജാഗ്രത സദസ്

കഞ്ചാവ്- മയക്ക് മരുന്ന്, വ്യാജ മദ്യ, ലഹരി മാഫിയകള്‍ക്കെതിരെയും മുഹമ്മദ് ജസീമിന്റെ മരണവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെ അറസ്റ്റു ചെയ്യണമെന്നുമാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐKerala, News, DYFI Meet against Ganja mafia
ഉദുമ: (my.kasargodvartha.com 09.03.2018) കഞ്ചാവ്- മയക്ക് മരുന്ന്, വ്യാജ മദ്യ, ലഹരി മാഫിയകള്‍ക്കെതിരെയും മുഹമ്മദ് ജസീമിന്റെ മരണവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെ അറസ്റ്റു ചെയ്യണമെന്നുമാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി പാലക്കുന്നില്‍ യുവ ജാഗ്രത സദസ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ദാമോധരന്‍ ഉദ്ഘാടനം ചെയ്തു.

പി അനില്‍കുമാര്‍ അധ്യക്ഷനായി. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ മണികണ്ഠന്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. ജില്ല ശിശു ക്ഷേമ സമിതി സെക്രട്ടറി മധു മുതിയക്കാല്‍ പ്രഭാഷണം നടത്തി. എ വി ശിവപ്രസാദ് സ്വാഗതം പറഞ്ഞു. 13,14, 15 തീയതികളില്‍ ഉദുമ, ചെമ്മനാട്, പള്ളിക്കര പഞ്ചായത്ത് പരിധിയിലെ വിവിധ പാര്‍ടികളിലെ യുവജന സംഘടന പ്രതിനികളെയും ക്ലബ്ബ് പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് ആന്‍ഡി ഡ്രഗ് സ്‌ക്വാഡ് രൂപീകരിക്കും. യുവജന കൂട്ടായ്മയും സംഘടിപ്പിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, DYFI Meet against Ganja mafia
< !- START disable copy paste -->

Post a Comment