Join Whatsapp Group. Join now!

ആ പുഞ്ചിരി മായുന്നില്ല... ദേലംപാടി ഹനീഫ ഫൈസി വിട പറഞ്ഞിട്ട് ഒരാണ്ട്

ഒരു സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പ്രഭാ വെളിച്ചവും മങ്ങിയിരിക്കുന്നു. മൂന്ന് പിടി മണ്ണും വാരിയിട്ട് നിറകണ്ണുകളോടെ പള്ളി മൈതാനിയില്‍ നിന്നും വിട പറയുന്ന നേരം ഹനീഫ Kerala, Article, Hafiz Kabeer Himami, Delampady Hafeefa Faizy commemorence
അനുസ്മരണം/ ഹാഫിസ് കബീര്‍ ഹിമമി

(my.kasargodvartha.com 15.03.2018) ഒരു സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പ്രഭാ വെളിച്ചവും മങ്ങിയിരിക്കുന്നു. മൂന്ന് പിടി മണ്ണും വാരിയിട്ട് നിറകണ്ണുകളോടെ പള്ളി മൈതാനിയില്‍ നിന്നും വിട പറയുന്ന നേരം ഹനീഫ ഉസ്താതിന്റെ കുടെ പഠിക്കാന്‍ ഭാഗ്യം ലഭിച്ച ഒരു കൂട്ടം പണ്ഡിത നേതൃത്വത്തെ കണ്ടുമുട്ടി. സംസാരത്തിനിടക്ക് വിങ്ങുന്ന ഹൃദയത്തോടെ അവരിലൊരാള്‍ ഓര്‍മ്മകള്‍ ഒന്നൊന്നായി അയവിറക്കുകയാണ്. മരണത്തിന് ഒരു രാത്രി മുമ്പ് ഹനീഫ ഉസ്താദ് തന്റെ സുഹൃത്തിന് ഒരു ഓഡിയോ ക്ലിപ് ഫോര്‍വേഡ് ചെയ്യുന്നു. താഴെ അടിക്കുറിപ്പും നല്‍കിയിരിക്കുന്നു. '60 പിന്നിട്ട ഒരു വയോധികന്റെ മനോഹരമായ ബാങ്ക്'. കേട്ടപ്പോഴാണ് കാര്യം ഗ്രഹിച്ചത്. ഉസ്താദ് സ്വന്തം ബാങ്ക് വിളിച്ച് റെക്കോഡ് ചെയ്ത് അയച്ചതാണിത്. ആ നിര്‍മ്മലമായ വിശാല മനസ്സിനു മുമ്പില്‍ പിഞ്ചു കുട്ടികള്‍ പോലും തോറ്റു കൊടുക്കാതെ പറ്റുമോ.

ഹനീഫ എളയ എന്ന് ഞങ്ങള്‍ ആദരവോടെ വിളിച്ചിരുന്ന ഒരു സ്‌നേഹത്തിന്റെയും എളിമയുടെയും പര്‍വ്വത ഗോപുരമാണ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. താഴ്മയും നിറപുഞ്ചിരി തൂകുന്ന മുഖഭംഗിയും ഇത്രത്തോളം നല്‍കപ്പെട്ട ഒരു മനുഷ്യനെ ഞങ്ങള്‍ എവിടെ ചെന്നാണ് ഇനി കണ്ടെത്തേണ്ടത്. എല്ലാം നാഥന്റ വിധിയെന്നോര്‍ത്ത് സമാധാനിക്കുക അത്ര മാത്രം.

പ്രശാന്തസുന്ദരമായ ചേരൂര്‍ കടവിലെ കോട്ട ഫാമിലിയില്‍ നിന്ന് വൈവാഹിക ജീവിതനൗക കെട്ടിപ്പടുക്കുമ്പോള്‍ ആരും ചിന്തിച്ചിരിക്കില്ല ഇത് അഹ് ലുസുന്നയുടെ പണ്ഡിത നേതൃത്വം നെഞ്ചേറ്റുന്ന ഹനീഫ ഫൈസിയെന്ന വലിയ ചെറിയ മനുഷ്യനാണെന്ന്. മൂക്കത്ത് വിരല്‍ വെച്ച് അല്‍ഭുതത്തോടെ ഞങ്ങള്‍ നോക്കി നിന്നതാണ് ഉസ്താദിന്റെ മരണവേളയിലെ അനുശോചന പ്രവാഹങ്ങളെ. അതിലുപരി പ്രാര്‍ത്ഥനക്കും സങ്കടക്കയത്തിലകപ്പെട്ട കുടുംബത്തിന് സമാധാന വാക്കുകള്‍ നല്‍കാനുമായി. ദേലംപാടിയെന്ന ഒരു കുഗ്രാഗ്രാമത്തെ ലക്ഷ്യം വെച്ചു കടന്നു വന്ന അനേകായിരം പണ്ഡിതതേജസ്സുകളെ, പ്രവര്‍ത്തകരെ, സ്ഥാപന മേധാവികളെ അതില്‍ ഖമറുല്‍ ഉലമ കാന്തപുരം ഉസ്താതുണ്ട്. ബദറു സ്സാദാത്ത് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങളുണ്ട്. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. ഫാറൂഖ് നഈമിയുണ്ട്. ഇങ്ങനെ എഴുതിയാല്‍ അവസാനിക്കാത്ത വലിയ പരമ്പര തന്നെ. ഇതൊക്കെ ഹനീഫ ഉസ്താത് എങ്ങനെ സമ്പാദിച്ചു. ഉത്തരം കണ്ടെത്താനുള്ള യാത്ര ആരംഭിക്കുമ്പോള്‍ കുടുംബമെന്ന വഴിയില്‍ ഞങ്ങള്‍ എത്തിച്ചേരുന്നത് വലിയൊരു ചോദ്യത്തിനുള്ള വിശാലമായ ഉത്തരത്തിലേക്കാണ്.

പലപ്പോഴും പലരും ആശങ്കയോടെ അതിലുപരി അത്ഭുതത്തോടെ ചോദിച്ച ചോദ്യമാണ് ജീവിതത്തിന്റെ മുഴുസമയങ്ങളും പ്രവാസത്തിന്റെ കനല്‍ പാതകളില്‍ ജീവിതം മരിച്ചു തീര്‍ത്തപ്പോഴും കിടന്നുറങ്ങാനുള്ള ഒരു ഭവനം പോലും ഹനീഫ ഉസ്താതിന്റെ കുടുംബത്തിന് അന്യമായിരുന്നു. ഒരു സാധാരണ കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ക്കപ്പുറം ഒരു ഗള്‍ഫുകാരനെന്ന നിലയില്‍ അല്‍പമെങ്കിലും അഭിവൃദ്ധി പ്രതിക്ഷിക്കുന്ന സമൂഹത്തിനു മുന്നില്‍ തീരാ കഷ്ടപ്പാടുകള്‍ മാത്രമായിരുന്നു ഉസ്താദിന്റെ കുടുംബത്തിനുണ്ടായിരുന്നത്. ഇതിനുള്ള ഉത്തരങ്ങളാണ് മരണവേളയും ശേഷമുള്ള കേരളത്തിനകത്തും പുറത്തുമായി നടന്ന പ്രാര്‍ത്ഥനാ സദസ്സുകളും അനുസ്മരണ സംഗമങ്ങളും വിശാലമായി നമ്മെ ചിന്തിപ്പിക്കുന്നത്.

ഉസ്താദ് ജീവിതം ഒഴിഞ്ഞ് വെക്കുകയായിരുന്നു. അത് ഭാര്യ മക്കള്‍ക്കല്ല കുടുംബത്തിനല്ല മറിച്ച് അശരണരും നിലാരംബരുമായ ആശ മുറ്റ ഒരു പറ്റം കുടുംബങ്ങള്‍ക്കായി. അതിലുപരി കരുണയുടെയും സ്‌നേഹത്തിന്റെയും ഈറ്റില്ലങ്ങളായ ഒരു കൂട്ടം അനാഥ, അഗതിമന്ദിരങ്ങള്‍ക്കായ്. സൃഷ്ടാവ് എല്ലാം സ്വീകരിക്കാനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

മുത്തു നബി ഒരു മനുഷ്യന്റെ ഏറ്റവും വലിയ സവിശേഷതയായി എണ്ണപ്പെട്ട സ്വഭാവ ശുദ്ധീകരണ പ്രക്രിയകളില്‍ സര്‍വ്വതും മേളിച്ച ഉദാത്ത മാതൃകകള്‍ ഹനീഫ ഉസ്താതിന്റെ മുഖമുദ്രയായിരുന്നു. കുഞ്ഞിളം മനസ്സുമായി ആടിയും പാടിയും ഏതൊരാളുടെയും ഹൃദയം കവരുന്ന വശ്യപെരുമാറ്റം. ഒരിക്കലും മറക്കാനാവുന്നില്ല. അത് കൊണ്ട് തന്നെ കുടുംബത്തിനകത്തും പുറത്തുമായി പിഞ്ചു കുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ ഉസ്താദുമായി കൂട്ടിടപഴകാനും സ്‌നേഹ സംഭാഷണം നടത്താനും ഒരു പടി മുന്നിലായിരുന്നു. ആ നിഷ്‌കളങ്ക ഹൃദയശുദ്ധിയെ കുറിച്ച് ആര്‍ക്കാണ് വിമര്‍ശിക്കാന്‍ കഴിയുക. അഹ്ലുസുന്നയുടെ കണിശതയാര്‍ന്ന സമീപനങ്ങളിലുള്ള തീവ്രതകാരണം. ചിലരെങ്കിലും വിയോജിപ്പിന്റെ പക്ഷത്ത് ഉണ്ടായിരുന്നെങ്കിലും വ്യക്തി ജീവിതത്തിനകത്ത് എല്ലാവരും ഒരുപോലെ തൃപ്തരായിരുന്നു.

ഒരു വേള ചില കാരണങ്ങളാല്‍ തന്നോട് വിയോജിപ്പ് പ്രകടിപ്പിച്ച ഒരു കുടുംബ സുഹൃത്ത് വീട്ടിലെ ഒരു മരണാനന്തര പരിപാടിയില്‍ തന്നെ ക്ഷണിക്കാതിരിക്കുകയും. അവര്‍ ക്ഷണിച്ചില്ലെങ്കിലും എനിക്ക് പോവാതിരിക്കാന്‍ എങ്ങനെ കഴിയുമെന്ന് ചിന്തിച്ച് നടന്നു പോയതും പരേതന് ഖുര്‍ആനോതി ഹദിയ ചെയ്തതും. ഇത് കണ്ട് ആ കുടുംബനാഥന്‍ പൊട്ടിക്കരഞ്ഞതും. ഇളയുമ്മ അയവിറക്കിയത് ഞാനോര്‍ക്കുകയാണ്. എന്തൊരു ഹൃദയമാണത്. ഇതൊക്കെ ഈ ലോകത്ത് എങ്ങനെയാണ് സാധ്യമാവുന്നത്. എല്ലാം പ്രവാചക മാതൃകകളുടെ നേര്‍സാക്ഷ്യങ്ങള്‍.
സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യന് തന്റെ ചുറ്റുപാടും ചില കര്‍ത്യവ്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. ആ ഉത്തമ ബോധത്തില്‍ നിന്നാണ് ഹനീഫ ഉസ്താദിന്റെ  സംഘാടനവും നേതൃത്വമഹിമയും പ്രശസ്തമാവുന്നത്. മികച്ച സംഘാടകനും മികച്ച നേതാവിനും ഉസ്താദ് ഒരു തുറന്ന പുസ്തകമായിരുന്നു. എവിടെ കണ്ടാലും നാടും സംഘടനയും ഉസ്താദിന്റെ പ്രധാന ചര്‍ച്ചാ വിഷയമായിരിക്കും. അവസാന സമയത്ത് പോലും തന്നെ പിടിച്ചിരുത്താന്‍ ശ്രമിക്കുന്ന രോഗലക്ഷണങ്ങളെ പോലും പരിഗണിക്കാതെ താന്‍ നേതൃസ്ഥാനം അലങ്കരിക്കുന്ന മുസ്ലിം ജമാഅത്തിനു വേണ്ടി രാത്രിയും പകലും സഞ്ചരിക്കുന്ന ക്ലേശകരമായ വലിയ യാത്രകള്‍ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ആ സമയത്തൊക്കെ എന്തിനാണ് ഇത്ര കഷ്ടപ്പാട് സഹിക്കുന്നതെന്ന ചോദ്യശരത്തിന് മരിച്ചാലെന്തെങ്കിലും വേണ്ടേ എന്ന നിഷ്‌കളങ്കമായ മറുചോദ്യങ്ങള്‍ പലപ്പോഴും നമ്മേ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

ജീവിതം അര്‍ത്ഥപൂര്‍ണമായ ചുരുക്കം ചിലര്‍ക്ക് മാത്രം നാഥന്‍ നല്‍കുന്ന അപാരമായ അനുഗ്രഹം ലഭിച്ച വലിയ ഒരു പണ്ഡിതനും സേവകനുമാണ് ഹനീഫ ഉസ്താദ്.

Keywords: Kerala, Article, Hafiz Kabeer Himami, Delampady Hafeefa Faizy commemorence
< !- START disable copy paste -->

Post a Comment