Join Whatsapp Group. Join now!

കാസര്‍കോട് നഗരസഭയിലെ അഴിമതിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സിപിഎം

കാസര്‍കോട് നഗരസഭയിലെ അഴിമതികളെ കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് സി.പി.എം കാസര്‍കോട് ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നഗരസഭയിലെ Kerala, News, CPM demands Vigilance investigation in Municipality works
കാസര്‍കോട്: (my.kasargodvartha.com 09.03.2018) കാസര്‍കോട് നഗരസഭയിലെ അഴിമതികളെ കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് സി.പി.എം കാസര്‍കോട് ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നഗരസഭയിലെ റോഡ് കോണ്‍ക്രീറ്റിംഗിലും, ടാറിംഗിലും വന്‍ വെട്ടിപ്പ് നടന്നുവെന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ലക്ഷകണക്കിന് രൂപയുടെ ക്രമക്കേടാണ് നഗരസഭയിലെ ഭരണം കൈയാളുന്നവര്‍ നടത്തിയത്.

ഭവന നിര്‍മാണ തട്ടിപ്പ്, സ്‌കൂളുകള്‍ക്ക് അനുവദിച്ച ഫണ്ട് ദുരുപയോഗം, ബസ് സ്റ്റാന്‍ഡിലെ ഇ-ടോയ്‌ലറ്റ് തുടങ്ങിയ പ്രവൃത്തികളിലെല്ലാം വന്‍ തട്ടിപ്പാണ് നടത്തിയിട്ടുള്ളത്. അതിലേറെ കുറ്റകരമാണ് ടെന്‍ഡര്‍ പോലും വിളിക്കാതെ പ്രവൃത്തി നടത്താന്‍ അനുമതി നല്‍കിയതെന്നും യോഗം കുറ്റപ്പെടുത്തി.

പ്രവൃത്തി നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്. ഇതൊന്നുമില്ലാതെ തട്ടിക്കൂട്ട് പണിയാണ് മിക്കയിടത്തും നട്ടന്നിട്ടുള്ളത്. ചിലയിടത്താകട്ടെ പ്രവൃത്തി നടത്താതെയും പണം തട്ടിയെടുക്കാനുള്ള ശ്രമമുണ്ട്. നഗരസഭയില്‍ നടക്കുന്ന അഴിമതിയെ കുറിച്ച് വിദഗ്ദ്ധ എജന്‍സി വിശദമായ അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ എം. രാമന്‍ അധ്യക്ഷത  വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. കുഞ്ഞമ്പു, ജില്ലാ കമ്മിറ്റി അംഗം ടി.കെ. രാജന്‍, എം.സുമതി, കെ.എ. മുഹമ്മദ് ഹനീഫ് എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, CPM demands Vigilance investigation in Municipality works
< !- START disable copy paste -->

Post a Comment