Join Whatsapp Group. Join now!

ബിരിക്കുളം എ.യു.പി.എസ് തോട്ടത്തിലെ പച്ചക്കറിയില്‍ നൂറുമേനി

ബിരിക്കുളം എ.യു.പി സ്‌കൂളില്‍ ഒരുക്കിയ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവ്. സ്‌കൂള്‍ പരിസരത്ത് മണ്ണിട്ടൊരുക്കിയ സ്ഥലത്താണ് കാരാട്ടെ കൊച്ചുവീട്ടില്‍ ടി.കെ രാജുവിന്റെKerala, News, Birikulam AUPS School Students wins in Organic Vegetables
നീലേശ്വരം: (my.kasargodvartha.com 28.03.2018) ബിരിക്കുളം എ.യു.പി സ്‌കൂളില്‍ ഒരുക്കിയ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവ്. സ്‌കൂള്‍ പരിസരത്ത് മണ്ണിട്ടൊരുക്കിയ സ്ഥലത്താണ് കാരാട്ടെ കൊച്ചുവീട്ടില്‍ ടി.കെ രാജുവിന്റെ സഹായത്തോടെ വിദ്യാര്‍ഥികള്‍ വിളവിറക്കിയത്. വെള്ളരി, കക്കിരി, ചീര, വെണ്ട, വഴുതന, പയര്‍, തക്കാളി തുടങ്ങിയവയാണ് കൃഷി ചെയ്തത്.

രാജു ഒരുക്കിക്കൊടുത്ത തടത്തില്‍ അദ്ദേഹം തന്നെ ശേഖരിച്ച വിത്ത് വിദ്യാര്‍ത്ഥികള്‍ നട്ടു. തുടര്‍ന്ന് ഈ കര്‍ഷകന്റെ നിര്‍ദേശത്തിനനുസരിച്ച് കുട്ടികള്‍ വെള്ളവും വളവും നല്‍കി. ജൈവവളം മാത്രം നല്‍കിയായിരുന്നു കൃഷി. അധ്യാപക-രക്ഷാകര്‍തൃ സംഘടനയുടെ പിന്തുണയും ഉണ്ടായിരുന്നു. നട്ട് അറുപതു ദിവസത്തിനകം പച്ചക്കറികള്‍ വിളവെടുത്തു തുടങ്ങി. ഇതിനകം തന്നെ പലതവണ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തിനും ഈ പച്ചക്കറി ഉപയോഗിച്ചിരുന്നു.

കൂടാതെ സ്‌കൂള്‍ വാര്‍ഷികത്തിനുള്ള വിഭവസമൃദ്ധമായ സദ്യയ്ക്കും കുട്ടികളുടെ കൃഷിത്തോട്ടത്തിലെ പച്ചക്കറികള്‍ ഉപയോഗിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Birikulam AUPS School Students wins in Organic Vegetables
< !- START disable copy paste -->

Post a Comment