Join Whatsapp Group. Join now!

കഞ്ചാവ് മാഫിയക്കെതിരെ നടപടി സ്വീകരിക്കണം: ബിജെപി

ഉദുമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് Kerala, News, Uduma, Kasargod, BJP, BJP against Ganja Mafia.
ഉദുമ: (my.kasargodvartha.com 15.03.2018) ഉദുമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വില്‍പന തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റിയോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവജനങ്ങളിലും വ്യാപകമായി കഞ്ചാവ് വില്‍പന നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.


യോഗം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. തമ്പാന്‍ അച്ചേരി അധ്യക്ഷത വഹിച്ചു. ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ടി. പുരുഷോത്തമന്‍, ജന. സെക്രട്ടറി എന്‍. ബാബുരാജ്, ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ വൈ. കൃഷ്ണദാസ്, അമ്പാടി വിശാലാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ പഞ്ചായത്ത് ഭാരവാഹികളായി വിവേക് പരിയാരം (പ്രസിഡണ്ട്) വിനായക പ്രസാദ് തൃക്കണ്ണാട്, സുരേഷ് എരോല്‍( വൈസ് പ്രസിഡന്റുമാര്‍), ശ്യാംപ്രസാദ് കാശി (ജന. സെക്രട്ടറി), എ.മധുസൂതനന്‍, മോഹനന്‍ താമരക്കുഴി (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Uduma, Kasargod, BJP, BJP against Ganja Mafia.

Post a Comment