കാസര്‍കോട്: (my.kasargodvartha.com 09.03.2018) ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ലഹരി മാഫിയയെ അടിച്ചമര്‍ത്താന്‍ എക്സൈസ് -പോലീസ് വകുപ്പുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ ഭാരവാഹി യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെയും, യുവാക്കളെയും ലഹരിക്കടിമയാക്കുന്ന വന്‍ റാക്കറ്റ് ജില്ലയില്‍ പിടിമുറുക്കിയിരിക്കുകയാണ്. പെണ്‍കുട്ടികളും ഈ ലഹരി മാഫിയയുടെ ഇരകളാകുന്നു.
പ്രത്യേക സ്‌ക്വാഡ് ഉണ്ടാക്കി ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമായി സംഘടിപ്പിച്ചുകൊണ്ട് യുവതലമുറയെ വഴി തെറ്റാതെ നേര്‍വഴിക്ക് നയിക്കേണ്ട ചുമതല പൊതു സമൂഹത്തിനുണ്ട്. രക്ഷാകര്‍ത്താക്കളും പൊതു സമൂഹവും ലഹരി മാഫിയക്കെതിരെ ജാഗ്രത പുലര്‍ത്തണം. ലഹരി മാഫിയയെ നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ടവര്‍ വീഴ്ച വരുത്തുന്നതായും യോഗം കുറ്റപ്പെടുത്തി.
ജില്ലാ ഭാരവാഹി യോഗം ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള. സി.നായ്ക്, സംസ്ഥാന സമിതിയംഗം സുരേഷ് കുമാര്‍ ഷെട്ടി എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ സ്വാഗതവും, സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്‍ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, BJP against Drug Mafia