Join Whatsapp Group. Join now!

ചെമ്മനാട് പഞ്ചായത്തില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുട്ടികളടക്കം നിരവധി ഭിന്നശേഷിക്കാരായ കുട്ടികളുള്ള News, Kerala, Inauguration, Special school, Panchayath convention,
ചെമ്മനാട്:(my.kasargodvartha.com 19/02/2018) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുട്ടികളടക്കം നിരവധി ഭിന്നശേഷിക്കാരായ കുട്ടികളുള്ള ചെമ്മനാട് പഞ്ചായത്തില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ചെമ്മനാട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പഠന സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ വീടുകളില്‍ തന്നെ അകപ്പെട്ട അവസ്ഥയിലാണ്. ഇതിന് പരിഹാരമായി ബഡ്സ് സ്‌കൂള്‍ മാതൃകയില്‍ പഞ്ചായത്തില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കണം.

പഞ്ചായത്ത് കണ്‍വെന്‍ഷന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് സി.എച്ച് മുത്തലിബ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിസണ്ട് സഫിയ സമീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധി സഭാംഗം അംബൂഞ്ഞി തലക്ലായി, അബ്ദുല്‍ ഹമീദ് കക്കണ്ടം, പി.എസ് അബ്ദുല്‍ ഖാദര്‍, പുഷ്പലത, സുനില്‍കുമാര്‍ മുണ്ടോള്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഹരീഷ്, രതീഷ് തലക്ലായി, അബ്ദുല്ല ബേനൂര്‍, ഹാജറ സകരിയ്യ, അബ്ദുല്ല നെച്ചിപ്പടുപ്പ്, ശാക്കിര്‍ കുന്നരിയത്ത്, എം.എം അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് സാദിഖ് ,എസ്.ഗണേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍.എം റിയാസ് സ്വാഗതവും സബാഹ് ചെമ്മനാട് നന്ദിയും പറഞ്ഞു.

 News, Kerala, Inauguration, Special school, Panchayath convention, Welfare Party demands Special school in Chemnad

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Inauguration, Special school, Panchayath convention, Welfare Party demands Special school in Chemnad

Post a Comment